23 July 2025, 09:10 AM IST

സൂര്യ | Photo: AFP
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് സൂര്യ. ഫിറ്റ്നെസിനും വർക്കൗട്ടിനും ഏറെ പ്രാധാന്യം കൊടുക്കുന്ന നടൻ തന്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിൽത്താനെടുക്കുന്ന ശ്രമങ്ങൾ ആരാധകർക്ക് ഇന്നും പ്രചോദനമാണ്. ചിട്ടയായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും അടങ്ങുന്നതാണ് സൂര്യയുടെ ജീവിതശൈലി. ഇപ്പോഴിതാ, സൂര്യ തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ കങ്കുവ എന്ന ചിത്രത്തിനായി താൻ നടത്തിയ കഠിനമായ തയ്യാറെടുപ്പുകളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.
ഫിറ്റ്നസ് എപ്പോഴും ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും ഈ ചിത്രത്തിനായി നടത്തിയ ശാരീരികമാറ്റങ്ങൾ കഠിനമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. ഫിറ്റ്നെസ് എന്നത് 30-ാം വയസ്സിൽ നിരപ്പായ റോഡിലൂടെ ഓടുന്നത് പോലെയായിരുന്നുവെങ്കിൽ ഇന്ന് അത് ഒരു മല കയറുന്നതുപോലെയാണ്. കങ്കുവയ്ക്കുവേണ്ടി ശാരീരിക വ്യായാമങ്ങൾക്കപ്പുറം സമ്പൂർണ്ണമായ ഒരു ജീവിതശൈലി മാറ്റം വരുത്തി. ഇതിനായി 100 ദിവസം പരിശീലിക്കുകയും ചെയ്തു.
കലോറി കുറഞ്ഞ ഭക്ഷണക്രമം, കാർഡിയോ സെഷൻ എന്നിവ ദിനചര്യയുടെ ഭാഗമായിരുന്നു. 'ഷൂട്ടിനിടെ ഞാൻ 100 ദിവസത്തെ ഒരു പദ്ധതിയാണ് പിന്തുടർന്നത്. ഇത്രയും ദിവസംകൊണ്ട് സ്വാഭാവികമായ രീതിയിൽ ഞാൻ സിക്സ് പാക്ക് നേടി', സൂര്യ പറഞ്ഞു. ഈ പ്രക്രിയ ഒട്ടും എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Suriya's 100-Day Fitness Journey for Kanguva: Achieving a Natural Six-Pack astatine 50
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·