100 ശതമാനം ​ഗൂ​ഗിൾ തിരയുന്ന താരം, വി യുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാക്കി, കിങ് തെഹ്ങ്യൂ എന്ന് ആർപ്പുവിളിച്ച് ആരാധകർ

6 months ago 7

Authored by: അശ്വിനി പി|Samayam Malayalam30 Jun 2025, 1:06 pm

ഗോയാങ് ഓക്സിലറി സ്റ്റേഡിയത്തിൽ നടന്ന ജിന്നിന്റെ ആദ്യ സോളോ കച്ചേരിയിൽ പങ്കെടുത്ത വി യുടെ പേര് ​ഗൂ​ഗിൾ‌ സേർച്ചിൽ ട്രെന്റിങ് ആകുന്നു. കിങ് (കിം) തെഹ്യൂങ് എന്ന ആർത്തുവിളിച്ച് ആരാധകർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിടിഎസിലെ വി യുടെ പേര് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം സീസൺ 3 യിൽ അവസാന ഭാഗത്ത് വി അതിഥി വേഷത്തിലെത്തുന്നു എന്ന കിംവദന്തി നിമിഷ നേരത്തിലാണ് പ്രചരിച്ചത്. പിന്നാലെ വി ഉണ്ടാവുമോ എനന പ്രതീക്ഷയിൽ വെബ് സീരീസ് ട്രെന്റിങ് ആകുകയും, ബിടിഎസ് , വി ഫാൻസ് അവസാനം വരെ കാണുകയും ചെയ്തു. നിരാശയായിരുന്നു അതിന്റെ ഫലം എങ്കിലും, വി യുടെ ആഗോള തലത്തിലുള്ള സ്വീകരണം എത്രത്തോളമാണെന്ന് തിരിച്ചറിയാം ആ പ്രതീക്ഷ കാരണമായി.

ഇപ്പോഴിതാ, ഇക്കഴിഞ്ഞ ജൂൺ 28 ന് (ശനിയാഴ്ചയ്ക്ക്) ശേഷം വി യുടെ പേര് വീണ്ടും ഗൂഗിളിൽ ട്രെന്റിങ് ആകുന്നു. RUNSEOKJIN_EP.TOUR-ന്റെ ഉദ്ഘാടന കച്ചേരിയിൽ വി എന്ന കിം തേഹ്യൂങ് പങ്കെടുത്തിരുന്നു. ആർ‌എമ്മിനും ജെ-ഹോപിനും ഒപ്പം വി പ്രേക്ഷകർക്കിടയിൽ ഇരുന്ന് റണ്ണിംഗ് വൈൽഡ് ഗായകന് വേണ്ടി ആർപ്പുവിളിച്ചു. ഒരു ചെറിയ സാന്നിധ്യത്തിലൂടെ തന്നെ, വി ഇന്റർനെറ്റിൽ തരംഗമായി, Google Trends Worldwide-ൽ 100 ശതമാനം എന്ന റെക്കോർഡ് ഇതോടെ താരം നേടി.

Also Read: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങളുമായി നിമിഷ! എക്സ് ബോയ്ഫ്രണ്ടോ? ഭാവിഭർത്താവിനെ പരിചയപ്പെടുത്തി തരം

ഗോയാങ് ഓക്സിലറി സ്റ്റേഡിയത്തിൽ നടന്ന ജിന്നിന്റെ ആദ്യ സോളോ കച്ചേരിയുടെ ഒന്നാം ദിവസമാണ് വി പങ്കെടുത്തത്. കറുത്ത ടാങ്ക് ടോപ്പിൽ തന്റെ മിലിട്ടറി പരിശീലനം ലഭിച്ച കൈ പേശികൾ വെളിപ്പെടുത്തിക്കൊണ്ട് വി ആരാധകരെ ആകർഷിച്ചു. മുമ്പ് ജെ-ഹോപ്പിന്റെ HOPE ON THE STAGE FINAL എൻകോർ കച്ചേരിയിൽ ചെയ്തതുപോലെ, തന്റെ മനോഹരമായ സാന്നിധ്യം കൊണ്ട് അദ്ദേഹം ആരാധകരെ ആവേശത്തിലാക്കി. ബിടിഎസ് താരങ്ങൾ എല്ലാം അണി നിരന്ന് ജിന്നിന് പിന്തുണ നൽകിയതും ആരാധകർക്ക് ആവേശമായിരുന്നു.

Google Trends Worldwide-ൽ ഗായകരുടെ വിഭാഗത്തിൽ വിയുടെ പേര് ഒന്നാം സ്ഥാനത്താണ്. വി യുടെ ജൂൺ 28-ലെ കച്ചേരിയിലെ സാന്നിധ്യത്തിനുശേഷം, ആരാധകർക്ക് ഈ കെ-പോപ്പ് വിഗ്രഹത്തെ മതിയായില്ല, അത് Google Trends Worldwide-ൽ അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു. "V" എന്ന കീവേഡ് ഗായകരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി, 100% തിരയൽ മൂല്യം രേഖപ്പെടുത്തി.

100 ശതമാനം ​ഗൂ​ഗിൾ തിരയുന്ന താരം, വി യുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാക്കി, കിങ് തെഹ്ങ്യൂ എന്ന് ആർപ്പുവിളിച്ച് ആരാധകർ


'ലവ് വിൻസ് ഓൾ' ഗായകൻ യുഎസിലും മറ്റ് 20 രാജ്യങ്ങളിലും സേർച്ച് കീവേഡുകളിൽ ആധിപത്യം സ്ഥാപിച്ചു. അതേസമയം, വി യുടെ യഥാർത്ഥ പേരായ കിം തേഹ്യുങ് ആഗോള ട്രെൻഡുകളിൽ ആറാം സ്ഥാനത്തെത്തി എന്നതും ഓൺലൈൻ ലോകം എത്രത്തോളം താരം കീഴടക്കി എന്നതിന്റെ സൂചനയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article