തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ–ഇന്ത്യൻ ചിത്രം 'പെദ്ധി' യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ ഒരുക്കുന്ന ഈ ഗാനം, ചിത്രത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ് ഗാനമായി ഒരുക്കുകയാണ്.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് രാം ചരണിൻ്റെ ജന്മദിനമായ 2026 മാർച്ച് 27-നാണ് നടക്കുക. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം, വൃദ്ധി സിനിമാസ് ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ്-ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാറും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒരാളാണ്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി ഈ ഗാനം മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനത്തിനാണ് രാം ചരൺ തയ്യാറായത്. ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ എന്നിവ ഇതിനോടകം തന്നെ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ വലിയ ചർച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കൻ ലുക്കിലാണ് രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി
Content Highlights: Ram Charan's 'Peddhi' Grand Song Shoot Begins successful Mysore with 1000+ Dancers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·