101 രൂപയാണ് പ്രതിഫലം, പ്രശസ്ത ഗായകനും സമാന അനുഭവം; സംഗീത ലോകത്തെ പ്രതിഫലത്തേക്കുറിച്ച് ഗായിക

5 months ago 6

18 August 2025, 02:28 PM IST

kanika kapoor

കനിക കപൂർ/Photo: https://www.instagram.com/kanik4kapoor

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രസിദ്ധയാണ് ഗായിക കനിക കപൂര്‍. സംഗീതലോകത്തെ ചില യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കനിക. ഉര്‍ഫി ജാവേദിന്റെ 'ബങ്ക് വിത്ത് ഉര്‍ഫി' എന്ന ഷോയിലാണ് കനികയുടെ തുറന്നുപറച്ചിൽ. ഇന്ത്യയില്‍ ഗായകര്‍ക്ക് യഥാര്‍ഥത്തില്‍ പ്രതിഫലം ലഭിക്കുന്നില്ലെന്ന് കനിക പറയുന്നു.

'ഗായകര്‍ക്ക് യഥാര്‍ഥത്തില്‍ പണം ലഭിക്കുന്നില്ല. എന്റെ എല്ലാ കരാറുകളും കാണിച്ചുതരാം. 101 രൂപയാണ് എനിക്ക് കിട്ടിയത്. നമുക്കൊരു ഉപകാരം ചെയ്തു തരുന്നുവെന്നാണ് നിര്‍മാതാക്കാളുടെ പക്ഷം. ഈ വിഷയം നേരിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗായകനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ കഴിയും. ഞാന്‍ പേരുകള്‍ പറയുന്നില്ല പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് പോലും തന്റെ ഏറ്റവും മികച്ച ഗാനങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ പകര്‍പ്പവകാശമോ റോയല്‍റ്റിയോ ഒന്നും ലഭിക്കുന്നില്ല. ഇന്ത്യയില്‍ ഇന്ന് അങ്ങനെയൊരു സംവിധാനമേ ഇല്ല'- കനിക പറയുന്നു

ഷോകളിലൂടെയാണ് പലരും പണം സമ്പാദിക്കുന്നതെന്നും കനിക പറയുന്നു. 'നിങ്ങള്‍ക്ക് ഷോകള്‍ ചെയ്യാന്‍ കഴിയുന്ന കാലത്തോളം പണം ലഭിക്കും. നാളെ എന്തെങ്കിലും സംഭവിച്ചാല്‍, ഗായകര്‍ക്കായി ഒരു പെന്‍ഷന്‍ പദ്ധതിയുമില്ല'- ​ഗായിക പറഞ്ഞു.

എല്ലാവരുടെയും കരാറുകള്‍ താന്‍ കണ്ടിട്ടില്ലെങ്കിലും ഗായകര്‍ക്ക് അവരുടെ ഗാനങ്ങള്‍ക്ക് 101 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും കനിക കൂട്ടിച്ചേർത്തു.

2014-ല്‍ പുറത്തിറങ്ങിയ 'രാഗിണി എംഎംഎസ് 2' എന്ന ചിത്രത്തിലെ 'ബേബി ഡോള്‍' എന്ന ഗാനത്തിലൂടെയാണ് കനിക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ ഗാനം വൈകാതെ തരംഗമാവുകയും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികമാരില്‍ ഒരാളായി കനിക മാറുകയും ചെയ്തു.

Content Highlights: Singer Kanika Kapoor reveals singers aren`t paid for songs successful India

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article