Published: June 22 , 2025 10:42 AM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിനിടെ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. മത്സരത്തിന്റെ രണ്ടാം ദിനം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയതോടെ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഏഷ്യൻ ബോളർ എന്ന റെക്കോർഡിലേക്കു ബുമ്രയെത്തി. 45–ാം ടെസ്റ്റ് കളിക്കുന്ന ബുമ്രയ്ക്ക് ഈ നാലു രാജ്യങ്ങളിൽ മാത്രം 149 വിക്കറ്റുകളായി.
104 ടെസ്റ്റ് കളിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഇതിഹാസ താരം വാസിം അക്രമിന്റെ റെക്കോർഡാണ് ബുമ്ര മറികടന്നത്. കരിയറില്‍ ആകെ 205 ടെസ്റ്റ് വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്. ഓസ്ട്രേലിയയില്‍ 64 വിക്കറ്റും ഇംഗ്ലണ്ടില്‍ 39 വിക്കറ്റും ന്യൂസിലന്‍ഡില്‍ ആറ് വിക്കറ്റും ദക്ഷിണാഫ്രിക്കയില്‍ 38 വിക്കറ്റും ബുമ്ര സ്വന്തമാക്കി.
ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം വീണ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത് ബുമ്രയായിരുന്നു. സാക് ക്രൗലി (നാല്), ബെൻ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നിവരാണ് ആദ്യ ഇന്നിങ്സിൽ പുറത്തായ ഇംഗ്ലിഷ് ബാറ്റർമാർ.
English Summary:








English (US) ·