11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസ്, പിന്നെ കൂട്ടത്തകർച്ച; ട്വന്റി20യിൽ പാക്കിസ്ഥാനോടും തോൽവി വഴങ്ങി വിൻഡീസ്

5 months ago 6

മനോരമ ലേഖകൻ

Published: August 02 , 2025 11:12 AM IST

1 minute Read

pakistan-wicket-celebration
വിൻഡീസിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ (X/@PCB)

ലോഡർഹിൽ (ഫ്ലോറിഡ)∙ വെസ്റ്റിൻഡീസിനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് 14 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ സയിം അയൂബിന്റെ (38 പന്തിൽ 57) അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തിൽ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസ് എന്ന നിലയിലായിരുന്നു വിൻഡീസ്. 12–ാം ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവാസിന്റെ ബോളിങ് മികവാണ് വിൻഡീസിനെ തകർത്തത്. 

English Summary:

Pakistan secures triumph successful the archetypal T20 against West Indies by 14 runs. Saim Ayub's half-century and Mohammad Nawaz's bowling brilliance led Pakistan to occurrence successful Lauderhill.

Read Entire Article