Published: January 23, 2026 10:01 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് അടുക്കുമ്പോൾ കരുത്തുറ്റ പ്രകടനവുമായി മുന്നിൽ നിൽക്കുന്നത് ഇംഗ്ലിഷ് ക്ലബ്ബുകൾ. ആർസനൽ ഒന്നാമതുള്ള പോയിന്റ് പട്ടികയിൽ, ബുധനാഴ്ച രാത്രിയിലെ വിജയങ്ങളോടെ ലിവർപൂൾ, ചെൽസി, ന്യൂകാസിൽ ടീമുകൾ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.
ഫ്രഞ്ച് ക്ലബ് മാഴ്സൈയെ 3–0ന് തോൽപിച്ച ലിവർപൂൾ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ന്യൂകാസിൽ യുണൈറ്റഡ് ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ 1–0ന് തോൽപിച്ചു. ചെൽസി 1–0ന് സൈപ്രസ് ക്ലബ് പാഫോസിനെയും കീഴടക്കി.
യുണിയൻ സെന്റ് ഗില്ലോയ്സിനെ 2–0ന് തോൽപിച്ച ജർമൻ ക്ലബ് ബയൺ മ്യൂണിക് പട്ടികയിൽ രണ്ടാം സ്ഥാനമുറപ്പിച്ചു. ആർസനലും ബയണും മാത്രമാണ് പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ച ടീമുകൾ.
ചെക്ക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗിനെ 4–2നു തോൽപിച്ച സ്പാനിഷ് ക്ലബ് ബാർസിലോന 9–ാം സ്ഥാനത്താണ്. ആദ്യ 8 സ്ഥാനക്കാർ നേരിട്ടു പ്രീക്വാർട്ടറിൽ കടക്കുമ്പോൾ 9 മുതൽ 24 വരെ സ്ഥാനക്കാർ ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഇവരിൽനിന്ന് 8 ടീമുകൾകൂടി പ്രീക്വാർട്ടറിലെത്തും.
English Summary:








English (US) ·