Published: November 09, 2025 10:33 AM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു വേണ്ടിയുള്ള പരിശീലനം തുടങ്ങി സൂപ്പര്‍ താരം രോഹിത് ശർമ. നവംബർ 30ന് തുടങ്ങുന്ന പരമ്പരയ്ക്കു വേണ്ടി രോഹിത് മുംബൈയിലാണു പരിശീലിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ 202 റൺസ് നേടിയ രോഹിത് പരമ്പരയിലെ താരമായിരുന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടിയാണ് രോഹിത് ശർമ പരമ്പരയിലെ ടോപ് സ്കോററായത്.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ കരിയർ അവസാനിപ്പിച്ച രോഹിത്, നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. മുംബൈയിലെ ബാന്ദ്ര– കുര്‍ള കോംപ്ലക്സ് ഗ്രൗണ്ടിൽ പരിശീലിക്കാനെത്തിയ രോഹിത് ശർമയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രോഹിത് അഞ്ച് കിലോ കൂടി കുറച്ചതുപോലെയുണ്ടെന്നാണ് ആരാധകരിൽ ചിലരുടെ പ്രതികരണം. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപ് കഠിനമായ പരിശീലനത്തിലൂടെ രോഹിത് 11 കിലോ ശരീര ഭാരം കുറച്ചിരുന്നു. ഭക്ഷണനിയന്ത്രണവും ജിമ്മിൽ വ്യായാമവും നടത്തിയാണ് രോഹിത് ഫിറ്റ്നസ് നിലനിർത്തിയത്.
മുംബൈയിൽ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ രോഹിത് കുറച്ചുകൂടി മെലിഞ്ഞിട്ടുണ്ടായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപ് രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കിയ ബിസിസിഐ, ശുഭ്മൻ ഗില്ലിനെ പുതിയ നായകനായി നിയമിച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും തകർപ്പൻ ഫോമിലാണ് രോഹിത് ഏകദിന ഫോർമാറ്റിൽ കളിക്കുന്നത്.
English Summary:








English (US) ·