ഗര്‍ഭകാലത്ത് ഭര്‍ത്താവിനൊപ്പം നടത്തിയ അവധിക്കാല യാത്രകളും, കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും, ഈ ഒരു അവസ്ഥയിലും വര്‍ക്കൗട്ട് കൃത്യമായി ചെയ്യുന്നതുമൊക്കെയായ കാര്യങ്ങള്‍ സമാന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു. അമ്മ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുന്നുവോ, അത്രയും സന്തോഷവും ആരോഗ്യവും കുഞ്ഞിനും ഉണ്ടാവും എന്നാണ് സമാന്തയുടെ വിശ്വാസം.
പുതിയൊരു അമ്മയാവാന്‍ പോകുന്നു എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആവേശവും സാമിനുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ നടി ഒരു സെഷന്‍ നടത്തിയത്. പുതുതായി അമ്മയാവാന്‍ പോകുന്നവരോടും, അമ്മയായവര്‍ക്കും അവരുടെ അനുഭവം പങ്കുവച്ചുകൊണ്ട് തന്നോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായിരുന്നു അത്. അവിടെ സമാന്തയും മനസ്സ് തുറന്ന് സംസാരിച്ചു.
ഓരോ അമ്മമാരും ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചും പോസ്റ്റ്പാര്‍ട്ടത്തെ കുറിച്ചുമൊക്കെയാണ് സമാന്തയോട് സംസാരിക്കുന്നത്. ഇനി ജീവിതം മൊത്തത്തില്‍ മാറി മറിയാന്‍ പോകുകയാണ്, അതുകൊണ്ട് ഈ ഒരു സ്‌പേസ് നന്നായി ആസ്വദിക്കുക, ആവുന്നത്ര ഉറങ്ങുക എന്ന ഉപദേശം സമാന്ത സ്വീകരിച്ചു, നന്നായി ഉറങ്ങുന്ന ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ശരീര ഭാരം പതിനൊന്ന് കിലയോളം കൂടി എന്നും ഒരു ചോദ്യത്തിന് ഉത്തരമായി സാം പറയുന്നു. കുട്ടിക്ക് പേര് കണ്ടുപിടിച്ചോ എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ഏറ്റവും കഷ്ടപ്പാടുള്ള കാര്യം അതാണെന്നാണ് തോന്നുന്നത്, അതിന് നിങ്ങളുടെയൊക്കെ സഹായം വേണ്ടി വരും എന്ന് നടി പറഞ്ഞു.
ഡയപ്പര്‍ മാറ്റുന്നതും, കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതും ഇനിയൊരു ഫുള്‍ടൈം ജോബ് ആണെന്നാണ് പലരുടെയും അഭിപ്രായത്തില്‍ നിന്ന് സമാന്ത മനസ്സിലാക്കുന്നത്. അത് അനുഭവിക്കാനുള്ള എക്‌സൈറ്റ്‌മെന്റാണത്രെ സാമിന്. പോസ്റ്റ്പാര്‍ട്ടത്തിലൂടെ കടന്ന് പോകുന്ന ആളോട്, നന്നായി സ്വയം പരിപാലിക്കൂ എന്ന് സമാന്ത പറയുന്നു. സ്ട്രച്ച് മാര്‍ക്ക് മാറാനുള്ള വഴി ഇപ്പോഴേ സാം കണ്ടെത്തിയിട്ടുണ്ട്, ഓവര്‍ തിങ്കിങും കാര്യങ്ങളും തനിക്ക് മാത്രമല്ല എന്ന് ഒരാളുടെ കമന്റ് കണ്ടപ്പോള്‍ മനസ്സിലായതായും സമാന്ത പറയുന്നു. ജീവിതത്തിലെ ഈ ഒരു ഘട്ടം ആസ്വദിക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. പൂര്‍ണ ഹൃദയത്തോടെ ആസ്വദിക്കുന്നു എന്ന് സമാന്ത മറുപടി നല്‍കി.
2025 ഡിസംബറിലായിരുന്നു സമാന്തയുടെയും രാജ് നിഡിമോരുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞാല്‍ വൈകാതെ തന്നെ അമ്മയാവും എന്ന് നേരത്തെ സാം പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ നടക്കുകയും ചെയ്തു. മാ ഇന്‍ടി ബംഗാരം എന്ന തന്റെ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത സമാന്ത ആരാധകരുമായി പങ്കുവച്ചത്. ചെറിയൊരു മെറ്റേണിറ്റി അവധി എടുക്കുകയാണ് എന്നും, അധികം വൈകാതെ തിരിച്ചെത്തുമെന്നും സാം പറഞ്ഞു.




English (US) ·