11 ദിവസം, 5 മത്സരം, 4 സെഞ്ചറി ! സിലക്ടർമാർ കാണുന്നുണ്ടോ ദേവ്‌ദത്തിന്റെ ഫോം?

2 weeks ago 3

മനോരമ ലേഖകൻ

Published: January 04, 2026 07:24 AM IST Updated: January 04, 2026 11:24 AM IST

1 minute Read

ദേവ്‌ദത്ത് പടിക്കൽ (X/@IndianCricNews)
ദേവ്‌ദത്ത് പടിക്കൽ (X/@IndianCricNews)

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ടീമിൽ ഇടംകിട്ടിയില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ചറി വേട്ട തുടർന്ന് ആരാധകരെ വിസ്മയിപ്പിക്കുകയാണ് കർണാടകയുടെ മലയാളിതാരം ദേവ്‌ദത്ത് പടിക്കൽ. ഇന്നലെ ത്രിപുരയ്ക്കെതിരെയും സെഞ്ചറി നേടിയ താരം (108) വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കഴിഞ്ഞ 5 മത്സരങ്ങളിൽനിന്നു നേടിയത് 4 സെഞ്ചറി.

11 ദിവസം, 4 സെഞ്ചറി !ഡിസംബർ 24ന് ആരംഭിച്ച വിജയ് ഹസാരെ സീസണിൽ വെറും 11 ദിവസത്തിനിടെയാണ് ദേവ്‌ദത്ത് പടിക്കൽ 4 സെഞ്ചറികൾ നേടിയത്

∙ ദേവ്‌ദത്തിന്റെ ഇന്നിങ്സുകൾVs ജാർഖണ്ഡ്: 147 (118 പന്തുകൾ)

Vs കേരളം: 124 (137)

Vs തമിഴ്നാട്: 22 (12)

Vs പുതുച്ചേരി: 113 (116)

Vs ത്രിപുര: 108 (120)

ദേവ്‍ദത്ത് @ ലിസ്റ്റ് എ ക്രിക്കറ്റ്ഇന്നിങ്സ്: 37

റൺസ്: 2585

സെഞ്ചറി: 13

അർധ സെഞ്ചറി: 12

ബാറ്റിങ് ശരാശരി: 83

English Summary:

Devdutt Padikkal continues his awesome signifier successful home cricket, scoring aggregate centuries successful the Vijay Hazare Trophy. Despite not being selected for the New Zealand ODI series, Padikkal's accordant show is turning heads successful the Indian cricketing landscape.

Read Entire Article