11 ലക്ഷവും 15% പലിശയും; അക്ഷയ് കുമാറും പരേഷ് റാവലും ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന

7 months ago 9

24 May 2025, 10:42 AM IST

paresh rawal akshay kumar priyadarshan

പരേഷ് റാവൽ, പ്രിയദർശനും അക്ഷയ് കുമാറും | Photo: AFP, Facebook/ Priyadarshan

അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയുടെ വക്കീല്‍ നോട്ടീസിന് പിന്നാലെ, പ്രിയദര്‍ശന്‍ ചിത്രമായ ഹേരാ ഫേരി 3-നായി വാങ്ങിയ ആദ്യഗഡു പ്രതിഫലം പരേഷ് റാവല്‍ തിരികെ നല്‍കിയതായി റിപ്പോര്‍ട്ട്. ആദ്യഗഡുവായി വാങ്ങിയ 11 ലക്ഷം രൂപ തിരിച്ചുനല്‍കിയതായി ബോളിവുഡ് ഹംഗമ റിപ്പോര്‍ട്ടുചെയ്തു. പ്രതിഫലത്തിന് പുറമേ ഈ തുകയ്ക്ക് 15 ശതമാനം പലിശയും പരേഷ് റാവല്‍ കേപ് ഓഫ് ഗുഡ് ഫിലിംസിന് നല്‍കും. നഷ്ടപരിഹാരമായി ചെറിയൊരു തുക അധികമായി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

15 കോടിയാണ് പരേഷ് റാവല്‍ ഹേരാ ഫേരി 3-നായി ആവശ്യപ്പെട്ട പ്രതിഫലം. ഇതില്‍ 11 ലക്ഷം പ്രൊമോ ഷൂട്ടിന് മുമ്പേ തന്നെ കൈപ്പറ്റി. ചിത്രം പ്രദര്‍ശനത്തിനെത്തി ഒരുമാസത്തിന് ശേഷം ബാക്കിവരുന്ന 14.89 കോടി നല്‍കുമെന്നായിരുന്നു ധാരണ. ഈ ഉപാധിയില്‍ പരേഷ് റാവലിന് അതൃപ്തിയുണ്ടായിരുന്നുവെന്നും അതും ചിത്രത്തില്‍നിന്ന് പിന്മാറാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തിന്റെ മൂന്നരമിനിറ്റോളം വരുന്ന പ്രൊമോ ഷൂട്ടുകഴിഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് പരേഷ് റാവല്‍ പിന്മാറിയത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. ഏഴുദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Paresh Rawal returned the beforehand outgo for Hera Pheri 3 aft a ineligible announcement from Akshay Kumar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article