24 July 2025, 02:41 PM IST

ചിത്രത്തിൻെറ പുതിയ പോസ്റ്റർ, ഋഷഭ് ഷെട്ടി | Photo: Special arrangement
കാന്താര: ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഇതിന് പിന്നാലെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു. 125 കോടി ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
മൂന്ന് വർഷമാണ് കാന്താര: ചാപ്റ്റര്‍ 1 എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി വേണ്ടിവന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആയിരുന്നു.
ദേശീയ, അന്തര്‍ദേശീയ സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തിയും 500-ലധികം വൈദഗ്ധ്യമുള്ള പോരാളികളെ നിയമിച്ചും 3000 പേരെ ഉള്‍പ്പെടുത്തിയുമാണ് കാന്താര ചാപ്റ്റര്‍-1-നായി നിര്‍മാതാക്കള്‍ വിപുലമായ യുദ്ധരംഗം ഒരുക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം 45-50 ദിവസത്തേക്ക് സംസ്ഥാനത്തെ ഭൂപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 25 ഏക്കര്‍ പട്ടണത്തിലാണ് ഈ പരമ്പര ചിത്രീകരിച്ചത്. പിആർഓ -മഞ്ജു ഗോപിനാഥ്
Content Highlights: Kantara Prequel: Chapter 1 Wraps Filming, ₹125 Crore Epic Set for October 2nd Release





English (US) ·