Authored by: അശ്വിനി പി|Samayam Malayalam•23 Apr 2026, 12:56 p.m. IST
തുടക്കം എന്ന സിനിമയില്‍ അടക്കം പ്രവൃത്തിച്ച ആളാണ് ബിജീഷ്. ഇതുപോലൊരു അപകടത്തില്‍ ബിജീഷിനെ നഷ്ടപ്പെട്ട നടുക്കത്തിലാണ് ഇന്റസ്ട്രിയില്‍ പലരും
വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ട ബിജീഷിനെ കുറിച്ച് അനന്യവളരെ ഇമോഷണലായ ഒരു പോസ്റ്റുമായി നമിത പ്രമോദും എത്തിയിരുന്നു. എട്ട് വര്‍ഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന, സഹോദര തുല്യനായ ഒരാളുടെ മരണം എത്രത്തോളം വലിയ വേദനയാണ് തനിക്കുണ്ടാക്കിയത് എന്ന് നമിത പ്രമോദ് പറയുന്നു. തൃശ്ശൂര്‍ പൂരവും വെടിക്കെട്ടും ബിജീഷിന് അത്രയും ഇഷ്ടവും ആവേശവുമുള്ള കാര്യമാണെന്നാണ് നമിത പ്രമോദ് പറഞ്ഞത്.
Also Read: ഞാനിപ്പോള്‍ കടന്ന് പോകുന്ന അവസ്ഥയെന്താണെന്ന് പറയാന്‍ വയ്യ, ബിജി ഇതെനിക്ക് താങ്ങാന്‍ കഴിയുന്നില്ല എന്ന് നമിതഇപ്പോഴിതാ ബിജീഷിന്റെ വേര്‍പാടില്‍ ഇമോഷണലായി നടി അനന്യയുടെ പോസ്റ്റും. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തോളമായി തന്റെ കൂടെയുള്ള മേക്കപ് ആര്‍ട്ടിസ്റ്റാണ്, തനിക്ക് സഹോദര തുല്യനാണ് എന്ന് അനന്യയും പറയുന്നു.
ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാര്‍ത്ത കേട്ടാണ്. വിശ്വസിക്കാന്‍ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിന്നെ ഞങ്ങള്‍ക്ക് നഷ്ടമായി എന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ കൂടെ, എന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി.
Also Read: പരസ്പര സമ്മതത്തോടെ ഒപ്പ് വച്ച് എന്നോ പിരിഞ്ഞതാണ് സംഗീതയും വിജയ് യും; സത്യങ്ങള്‍ തുറന്ന് പറഞ്ഞ് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍
വളരെ സേഫ് ആന്‍ഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വര്‍ക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജി.. വലിയ നഷ്ടമാണ് നീ പോയതില്‍ ഉണ്ടായത്.. നീ ഞങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം- എന്ന് അനന്യ പറയുന്നു. ബിജീഷിനൊപ്പമുള്ള ഏതാനും ലൊക്കേഷന്‍ ചിത്രങ്ങളും അനന്യ പങ്കുവച്ചിട്ടുണ്ട്.






English (US) ·