1491 കോടി ! റെക്കോഡ് തുകയ്ക്ക് ഇസാക്ക് ലിവർപൂളിൽ

4 months ago 5

02 September 2025, 09:38 AM IST

alexander isak

അലക്‌സാണ്ടർ ഇസാക്ക് | AP

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിലെ റെക്കോഡ് തുകയ്ക്ക് സ്വീഡിഷ് സ്‌ട്രൈക്കർ ഇസാക്ക് അലക്‌സാണ്ടറെ സ്വന്തമാക്കി ലിവർപൂൾ. ഏതാണ്ട് 1491 കോടി രൂപയ്ക്കാണ് ന്യൂകാസിൽ യുണൈറ്റഡിൽനിന്ന് ഇസാക്കിനെ എത്തിക്കുന്നത്. 59 കോടി രൂപ ബോണസ്സായി ലഭിക്കുന്നതും കരാറിലുണ്ട്. ആറുവർഷത്തേക്കാണ് കരാർ.

1383 കോടി രൂപയ്ക്ക് ബയേർ ലേവർക്യൂസനിൽനിന്ന് ഫ്ലോറിയൻ വിർട്‌സിനെ ലിവർപൂൾ സ്വന്തമാക്കിയതാണ് പ്രീമിയർ ലീഗിൽ ഇതുവരെയുള്ള റെക്കോഡ് തുക.

ന്യൂകാസിലിനായി മൂന്ന് സീസണിൽ 109 കളിയിൽനിന്ന് 62 ഗോൾ നേടിയ ഇസാക്ക് ക്ലബ് കരിയറിൽ 283 മത്സരങ്ങളിൽ 120 ഗോൾ നേടി.

ട്രാൻസ്‌ഫർ വിപണിയിൽ പണം വാരിയെറിഞ്ഞ ലിവർപൂൾ ആകെ 4963 കോടി രൂപ ചെലവിട്ടെന്നാണ് കണക്ക്. മുൻപ്‌ ചെൽസി മാത്രമാണ് ഒരു സീസണിൽ 4000 കോടിക്ക് മുകളിൽ മുടക്കിയിട്ടുള്ളത്.

Content Highlights: Liverpool implicit signing of Alexander Isak

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article