Published: April 22 , 2025 08:12 AM IST
1 minute Read
മുംബൈ ∙ മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിലെ തോൽവിക്കിടയിലും ആശ്വസിക്കാനുള്ള വക ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കുണ്ടായിരുന്നു– ആയുഷ് മാത്രെയെന്ന പതിനേഴുകാരന്റെ പ്രകടനം. പരുക്കേറ്റു പുറത്തായ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പകരക്കാരനായി ടീമിൽ എത്തിയ മുംബൈ സ്വദേശി ആയുഷിന്റെ ആദ്യ ഐപിഎൽ മത്സരമായിരുന്നു ഇത്.
15 പന്തിൽ 2 സിക്സും 4 ഫോറുമടക്കം 32 റൺസുമായാണ് ആയുഷ് കളം വിട്ടത്. സീസണിൽ പവർപ്ലേ ഓവറുകളിൽ ഇതുവരെ 5 സിക്സാണ് ചെന്നൈ ബാറ്റർമാർ നേടിയത്. ഇതിൽ രണ്ടും കഴിഞ്ഞ ദിവസം ആയുഷിന്റെ വകയായിരുന്നു. മറ്റ് ചെന്നൈ ബാറ്റർമാർ 170ൽ താഴെ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തപ്പോൾ 200നു മുകളിൽ സ്ട്രൈക്ക് റേറ്റോടെയാണ് തന്റെ അരങ്ങേറ്റ മത്സരം ആയുഷ് ഗംഭീരമാക്കിയത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസ് നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ ആയുഷ് സ്വന്തമാക്കിയിട്ടുണ്ട്. ഫോം കണ്ടെത്താൻ സാധിക്കാത്ത രാഹുൽ ത്രിപാഠിയെ പുറത്തിരുത്തിയാണ് ചെന്നൈ മാനേജ്മെന്റ് ആയുഷിന് അവസരം നൽകിയത്.
English Summary:








English (US) ·