Published: October 15, 2026 09:49 PM IST Updated: October 15, 2026 10:09 PM IST
1 minute Read
ന്യൂഡൽഹി ∙ 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കൗമാര താരങ്ങളെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഡൽഹിയിലെ അശോക ഹോട്ടലിൽ ഏഷ്യൻ ഗെയിംസ് 2026ൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ ആദരിച്ച ചടങ്ങിലാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശിയെക്കുറിച്ചും 17 വയസ്സുകാരിയായ കുങ്കും അനിൽ മോഹോദിനെക്കുറിച്ചും മോദി പ്രത്യേകം പരാമർശിച്ചത്. ഇരുവരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും ഈ താരങ്ങളെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
What you should work next
‘‘ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ 15 മുതൽ 17 വരെ മാത്രം പ്രായമുള്ള താരങ്ങളുണ്ടായിരുന്നു. ഇത്രയും ചെറിയ പ്രായത്തിൽ, തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ ഈ താരങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. അവർ ഇന്ത്യക്കാരുടെ ഹൃദയം കവർന്നു. വിജയത്തിന് പ്രായം ഒരു തടസ്സമല്ലെന്നാണ് ഇതു കാണിക്കുന്നത്. കായികരംഗത്ത്, ചെറുപ്രായത്തിൽ തന്നെ തുടങ്ങുന്നത് ഒരു അധിക നേട്ടമായി മാറുന്നു.’’– പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഇത് പറഞ്ഞപ്പോൾ വൈഭവ് സൂര്യവംശിയുടെ മുഖത്ത് പുഞ്ചിരി വിരിയുകയും ക്യാമറക്കണ്ണുകൾ അത് ഒപ്പിയെടുക്കുകയും ചെയ്തു.
ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമാണ് വൈഭവ് സൂര്യവംശി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി. ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയാണ് പതിനേഴുകാരിയായ കുങ്കും മോഹോദ് ചരിത്രം കുറിച്ചത്. വനിതകളുടെ ആർച്ചറി റീകർവ് ടീമിനം, വ്യക്തിഗത ഇനം എന്നിവയിലാണു കുങ്കും സ്വർണം നേടിയത്. റീകർവ് മിക്സ്ഡ് ടീമിനത്തിൽ വെളളിയും നേടി. റീകർവ് വ്യക്തിഗത ഇനത്തിൽ 2028ലെ ഒളിംപിക്സിനും യോഗ്യത നേടി. വ്യക്തിഗത ഇനത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത്.
🔴VAIBHAV SURYAVANSHI REACTION WHEN PM MODI PRAISED HIM 😅 - The full Team India started teasing Vaibhav aft PM Modi praised him. 😭 https://t.co/qUj7jT8o5p
— Sam (@cricsam02) October 15, 2026കായികരംഗത്തെ പ്രതിഭകളെ ചെറുപ്രായത്തിൽ തന്നെ തിരിച്ചറിയാനും അവർക്ക് പരിശീലനം നൽകാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘‘ അഞ്ചിനു പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും ഞങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഖേലോ ഇന്ത്യയിലൂടെയും എമർജിങ് ഖേലോ ഇന്ത്യയിലൂടെയും ആയിരക്കണക്കിന് പുതിയ കളിക്കാർക്ക് മുന്നേറാൻ അവസരങ്ങൾ ലഭിക്കും.’’– പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
English Summary:






English (US) ·