07 June 2025, 02:25 PM IST
.jpg?%24p=a2c468f&f=16x10&w=852&q=0.8)
'ഓ ബൈ ഓസി'യിലെ സിസിടിവി ദൃശ്യം, ജി. കൃഷ്ണകുമാർ | Photo: Special Arrangement, Mathrubhumi
തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് നടന്‍ കൃഷ്ണകുമാര്‍. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. തട്ടിപ്പില്‍നിന്ന് ലഭിച്ച പണം തങ്ങള്‍ വീതിച്ചെടുത്തുവെന്ന് വീഡിയോയില്‍ ജീവനക്കാരികളില്‍ ഒരാള്‍ സമ്മതിക്കുന്നു. 1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മയില്ലെന്നും കൃഷ്ണകുമാര്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
തട്ടിപ്പ് നടത്തിയതായി ജീവനക്കാര്‍ സമ്മതിച്ചു. തട്ടിച്ച പണത്തില്‍നിന്ന് റീഗല്‍ ജ്വല്ലേഴ്‌സ് എന്ന കടയില്‍നിന്ന് സ്വര്‍ണം വാങ്ങയതിന്റെ തെളിവ് ലഭിച്ചുവെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. 'ആദ്യം ജോലിക്കുവന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് മറ്റുരണ്ടുപേരെ ജോലിക്ക് പരിചയപ്പെടുത്തിയത്. ദിയയേക്കാള്‍ പ്രായംകുറഞ്ഞവരാണ്. അവളുടെ സ്വന്തം ആളുകളെപ്പോലെ കൊണ്ടുനടന്നു', കൃഷ്ണകുമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരെ കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.
'പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചത്. അസമയങ്ങളില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴായിരുന്നു പരാതി നല്‍കാന്‍ തീരുമാനിച്ചത്. യുവതികളില്‍ ഒരാളുടെ ഭര്‍ത്താവിന്റെ നമ്പറില്‍നിന്നാണ് ഭീഷണി കോളുകള്‍ വന്നത്. ശ്രീവരാഹത്തുള്ള നേതാവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ യുവതികള്‍ക്കുവേണ്ടി സംസാരിക്കാന്‍ വന്നു. അവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് പോലും തനിക്കറിയില്ല. ഒന്‍പതുമാസത്തിനുള്ളിലാണ് 69 ലക്ഷം തട്ടിയത്. തെളിവുള്ളതാണ് ഇത്രയും തുക. തെളിവില്ലാത്തതിനെക്കുറിച്ച് ഇപ്പോള്‍ പറയാനില്ല', കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Krishna Kumar reveals CCTV footage and documents 'proving' worker fraud astatine daughter`s firm





English (US) ·