Published: July 31 , 2025 03:13 PM IST Updated: August 01, 2025 12:13 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കു ബാറ്റിങ് തകർച്ച. 153 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ദിനം അവസാനിക്കുമ്പോൾ 64 ഓവറിൽ ആറിന് 204 റൺസെന്ന നിലയിലാണ് ഇന്ത്യ. മലയാളി താരം കരുൺ നായരും (98 പന്തിൽ 52), വാഷിങ്ടൻ സുന്ദറുമാണു (45 പന്തിൽ 19) ക്രീസിൽ.
സായ് സുദർശന്‍ (108 പന്തിൽ 38), ശുഭ്മന്‍ ഗിൽ (35 പന്തിൽ 21), ധ്രുവ് ജുറേൽ (40 പന്തിൽ 19), കെ.എൽ. രാഹുൽ (40 പന്തിൽ 14), രവീന്ദ്ര ജഡേജ (13 പന്തിൽ ഒന്‍പത്), യശസ്വി ജയ്സ്വാൾ (ഒന്‍പതു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ ആദ്യ ഇന്നിങ്സിൽ പുറത്തായത്. സ്കോർ പത്തിൽ നില്‍ക്കെ ഗുസ് അക്കിൻസിന്റെ പന്തിൽ ജയ്സ്വാൾ എൽബിഡബ്ല്യു ആകുകയായിരുന്നു.
ക്രിസ് വോക്സിന്റെ പന്തിൽ കെ.എൽ. രാഹുൽ ബോൾഡായി. ഗുസ് അക്കിൻസണിന്റെ 28–ാം ഓവറിലെ രണ്ടാം പന്തിലാണു ഗിൽ റണ്ണൗട്ടായത്. അറ്റ്കിന്‍സണിന്റെ പന്തു പ്രതിരോധിച്ച ഗിൽ റണ്ണിനായി കുതിക്കുകയായിരുന്നു. എന്നാൽ ഇംഗ്ലിഷ് ബോളറുടെ കയ്യിലേക്കു പന്തെത്തിയതോടെ ഗില്ലിന്റെ കണക്കുകൂട്ടലുകൾ തെറ്റി. പിച്ചിന്റെ പകുതി പിന്നിട്ട ഗിൽ തിരിഞ്ഞോടാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ‘ഡയറക്ട് ഹിറ്റിലൂടെ’ ഇന്ത്യൻ ക്യാപ്റ്റൻ റണ്ണൗട്ടായി.
സ്കോർ 100 പിന്നിട്ടതിനു പിന്നാലെയാണ് സായ് സുദർശന്റെ മടക്കം. ജോഷ് ടോങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ക്യാച്ചെടുത്ത് സായ് സുദർശനെ മടക്കി. രവീന്ദ്ര ജഡേജയും ധ്രുവ് ജുറേലും വലിയ സ്കോറുകൾ ഇല്ലാതെ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
English Summary:








English (US) ·