Authored by: അശ്വിനി പി|Samayam Malayalam•7 Jun 2025, 5:05 pm
സംഗീത എന്നാൽ മലയാളികൾ ഇന്നും ആദ്യം ഓർക്കുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം തന്നെയാണ്. വർഷങ്ങൾക്ക് ശേഷം ചാവേർ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നപ്പോഴും അതേ സ്വീകരണം നടിയ്ക്ക് ലഭിച്ചു
സംഗീത (ഫോട്ടോസ്- Samayam Malayalam) ബാലതാരമായിട്ടാണ് സംഗീത അഭിനയ ലോകത്തേക്ക് വന്നത് എന്ന് പലർക്കും അറിയില്ല. രജിനികാന്തിന്റെയും നാഗാർജുനയുടെയും സിനിമയിലൊക്കെ ബാലതാരമായി അഭിനയിച്ച നടി, നായികയായി അഭിനയിക്കുമ്പോൾ 16 വയസ്സായിരുന്നു പ്രായം. അതു തന്നെക്കാൾ മുപ്പത് വയസ്സ് കൂടുതലുള്ള രാജ്കിരണിന്റെ ഭാര്യയായി, അഞ്ച് വയസ്സുകാരന്റെ അമ്മയായി!
Also Read: ഈ 16 വയസ്സിൽ തുടങ്ങിയതാണ്! ആർ ജെ മുതൽ സിനിമ നടി വരെ, ഇടയിൽ 19 ദിവസത്തെ ദാമ്പത്യവും; രചന നാരായണൻ കുട്ടിയുടെ കരിയറും ജീവിതവുംഎങ്ങനെ അതിന് സമ്മതിച്ചു എന്ന ചോദ്യത്തിന് ഇന്ന് വ്യക്തമായ ഒരു മറുപടി സംഗീതയ്ക്കില്ല. പക്ഷേ അന്നൊരു എതിർപ്പും ഇല്ലാതെയാണ് അഭിനയിച്ചത് എന്ന് ഇപ്പോഴും ഓർമയുണ്ട്. കരിയറിലെ ഏറ്റവും മികച്ച വേഷമായിട്ടും സംഗീത അതിനെ കാണുന്നു.
തന്റെ യതാർത്ഥ പ്രായത്തെക്കാൾ, എത്രയോ മുതിർന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഞാൻ സിനിമയിൽ ചെയ്തിട്ടുള്ളത്. രാജ്കിരൺ സാറിന്റെ മാത്രമല്ല, അന്ന് മമ്മൂട്ടി സാറിന്റെയും പ്രഭു സാറിന്റെയുമെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും എന്റെ നായകന്മാരുടെ പ്രായം എന്നെ അധികം ചിന്തിപ്പിച്ചിട്ടേയില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സ്റ്റാർഡമോ നോക്കാറില്ല. ഇന്നും അത് അങ്ങനെ തന്നെയാണ്.
ചാവേർ എന്ന ചിത്രത്തിൽ അർജുൻ അശോകന്റെ അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. അർജുനും എനിക്കും വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ എന്നെ സംബന്ധിച്ച് കഥാപാത്രമാണ് പ്രധാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിനെ അകറ്റി നിർത്താറില്ല, അങ്ങനെ എന്റെ പ്രായം ആരെങ്കിലും അറിയണം എന്ന നിർബന്ധവും എനിക്കില്ല.
16 ആം വയസ്സിൽ അഞ്ചു വയസ്സുകാരന്റെ അമ്മ! അന്നും ഇന്നും എനിക്കത് വിഷമയല്ല; എന്റെ പ്രായം മറ്റുള്ളവർ അറിയണം എന്ന ഒരു നിർബന്ധമില്ല എന്ന് സംഗീത
പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ചെയ്യുന്നതിന്റെ പേരിൽ ആരും കളിയാക്കിയതായും എന്റെ ഓർമയിൽ ഇല്ല. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും പക്വതയുള്ള വേഷം ചെയ്യുന്നല്ലോ എന്ന് പറഞ്ഞ് ഫ്രണ്ട്സും റിലേറ്റീവ്സും എല്ലാം പ്രശംസിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ അത്തരം വേഷങ്ങൾ ചെയ്യുന്നതിൽ എനിക്ക് മാനസികമായ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല- സംഗീത പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·