നയൻതാരഅതിനപ്പുറം പതിനാറ് വര്‍ഷത്തിന് ശേഷമാണ് നയന്‍താര മലയാളത്തില്‍ ഒരു അഭിമുഖം നല്‍കുന്നത് എന്ന പ്രത്യേകതയും പേളി മാണി ഷോയ്ക്ക് ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓണക്കാലത്ത് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖമായിരുന്നു, ഏറ്റവുമൊടുവില്‍ നയന്‍താര മലയാളത്തിന് നല്‍കിയ ഒരു അഭിമുഖം. അതിന് ശേഷം നയന്‍ ഒരു അഭിമുഖം മലയാള സിനിമാ പ്രമോഷനോ, ടെലിവിഷന്‍ ഷോയ്‌ക്കോ നല്‍കിയിട്ടില്ല.
അച്ഛന്റെ നഖം വെട്ടിക്കൊടുത്തതിന് കാശൊന്നും വാങ്ങിയിട്ടില്ല, ആദ്യം ചെയ്ത ജോലിയും ശമ്പളവും വെളിപ്പെടുത്തി നയന്‍
എന്തുകൊണ്ടാണ് അഭിമുഖം നല്‍കാത്തത് എന്ന് പേളി മാണി ചോദിക്കുന്നുണ്ട്. പഴയ അഭിമുഖങ്ങള്‍ ഇപ്പോള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ കണ്ടിട്ടാണ് ഇപ്പോള്‍ മലയാളത്തിന് അഭിമുഖങ്ങളൊന്നും കൊടുക്കാത്തത് എന്നായിരുന്നു നയന്‍താരയുടെ മറുപടി. അന്നൊന്നും എനിക്ക് യാതൊരു വിവരവും ഇല്ലായിരുന്നു- എന്നാണ് നയന്‍താര പറയുന്നത്. പക്ഷേ പേളി മാണിയുടെ ഈ അഭിമുഖം താന്‍ ഒരുപാട് ചിരിച്ചു എന്നും ആസ്വദിച്ചു എന്നും നയന്‍താര പറയുന്നുണ്ട്. ഇനിയൊരു സാഹചര്യത്തില്‍ കാണേണ്ടി വന്നാലും റീവാച്ച് ചെയ്യുന്ന ഇന്റര്‍വ്യു ആയിരിക്കുമത്രെ ഇത്.
തമിഴില്‍ ആണെങ്കിലും വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നയന്‍താര അഭിമുഖം നല്‍കുന്നത്. പൊതുവെ സിനിമ പ്രമോഷനുകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന നടിയാണ് നയന്‍. സ്വന്തം പ്രൊഡക്ഷന്‍സിന്റെ സിനിമകള്‍ വരുമ്പോഴാണ് നയന്‍താര പ്രമോഷന്‍ പരിപാടികൾ പങ്കെടുക്കുന്നതും, സാറ്റലൈറ്റ് ചാനലുകള്‍ക്കും യൂട്യബ് ചാനലുകള്‍ക്കും അഭിമുഖങ്ങള്‍ നല്‍കുന്നതും. അതല്ലാതെ ഏറ്റവുമൊടുവില്‍ ഒരു പ്രമോഷന് പങ്കെടുത്തത് ടോക്‌സിക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. പേളി മാണിയ്ക്ക് നല്‍കിയ ഈ അഭിമുഖം ഹായി എന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ്, നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും റൗഡി പിക്‌ചേഴ്‌സ് ആണ് ഈ സിനിമ നിര്‍മിക്കുന്നത്. പേളി മാണി ഷോ അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പം ഹായി എന്ന ചിത്രത്തിലെ നായകൻ കവിനും പങ്കെടുത്തിരുന്നു.





English (US) ·