16 വര്‍ഷത്തോളം മലയാളത്തില്‍ ഒരഭിമുഖം നല്‍കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയന്‍താര, പഴയ അഭിമുഖങ്ങളൊന്നും കാണാറില്ല

4 weeks ago 6
nayanthara interviewനയൻതാര
പേളി മാണി ഷോയില്‍ അടുത്ത അതിഥി നയന്‍താര യാണ് എന്ന് പേളി മാണി വെളിപ്പെടുത്തിയത് മുതല്‍ പ്രേക്ഷകര്‍ അത്രയധികം സന്തോഷത്തോടെ കാത്തിരുന്ന അഭിമുഖമായിരുന്നു അത്. കാരണം പ്രമോ തന്നെ അത്രയധികം ആവേശം തരുന്നതായിരുന്നു. നയന്‍താര വീണ് കിടന്ന് ചിരിക്കുന്നതും, കണ്ണില്‍ നിന്ന് വെള്ളം വരുന്ന തരത്തിലേക്ക് അത് മാറുകയും ചെയ്തത് പ്രമോയില്‍ കാണാമായിരുന്നു. ഇത്രയധികം സന്തോഷം നല്‍കുന്ന, എന്ത് കോമഡിയാണ് പേളി പറഞ്ഞത് എന്നറിയാനുള്ള ആവേശമുണ്ട്.

അതിനപ്പുറം പതിനാറ് വര്‍ഷത്തിന് ശേഷമാണ് നയന്‍താര മലയാളത്തില്‍ ഒരു അഭിമുഖം നല്‍കുന്നത് എന്ന പ്രത്യേകതയും പേളി മാണി ഷോയ്ക്ക് ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓണക്കാലത്ത് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖമായിരുന്നു, ഏറ്റവുമൊടുവില്‍ നയന്‍താര മലയാളത്തിന് നല്‍കിയ ഒരു അഭിമുഖം. അതിന് ശേഷം നയന്‍ ഒരു അഭിമുഖം മലയാള സിനിമാ പ്രമോഷനോ, ടെലിവിഷന്‍ ഷോയ്‌ക്കോ നല്‍കിയിട്ടില്ല.

Samayam Malayalamഅച്ഛന്റെ നഖം വെട്ടിക്കൊടുത്തതിന് കാശൊന്നും വാങ്ങിയിട്ടില്ല, ആദ്യം ചെയ്ത ജോലിയും ശമ്പളവും വെളിപ്പെടുത്തി നയന്‍
എന്തുകൊണ്ടാണ് അഭിമുഖം നല്‍കാത്തത് എന്ന് പേളി മാണി ചോദിക്കുന്നുണ്ട്. പഴയ അഭിമുഖങ്ങള്‍ ഇപ്പോള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ കണ്ടിട്ടാണ് ഇപ്പോള്‍ മലയാളത്തിന് അഭിമുഖങ്ങളൊന്നും കൊടുക്കാത്തത് എന്നായിരുന്നു നയന്‍താരയുടെ മറുപടി. അന്നൊന്നും എനിക്ക് യാതൊരു വിവരവും ഇല്ലായിരുന്നു- എന്നാണ് നയന്‍താര പറയുന്നത്. പക്ഷേ പേളി മാണിയുടെ ഈ അഭിമുഖം താന്‍ ഒരുപാട് ചിരിച്ചു എന്നും ആസ്വദിച്ചു എന്നും നയന്‍താര പറയുന്നുണ്ട്. ഇനിയൊരു സാഹചര്യത്തില്‍ കാണേണ്ടി വന്നാലും റീവാച്ച് ചെയ്യുന്ന ഇന്റര്‍വ്യു ആയിരിക്കുമത്രെ ഇത്.


തമിഴില്‍ ആണെങ്കിലും വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നയന്‍താര അഭിമുഖം നല്‍കുന്നത്. പൊതുവെ സിനിമ പ്രമോഷനുകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന നടിയാണ് നയന്‍. സ്വന്തം പ്രൊഡക്ഷന്‍സിന്റെ സിനിമകള്‍ വരുമ്പോഴാണ് നയന്‍താര പ്രമോഷന്‍ പരിപാടികൾ പങ്കെടുക്കുന്നതും, സാറ്റലൈറ്റ് ചാനലുകള്‍ക്കും യൂട്യബ് ചാനലുകള്‍ക്കും അഭിമുഖങ്ങള്‍ നല്‍കുന്നതും. അതല്ലാതെ ഏറ്റവുമൊടുവില്‍ ഒരു പ്രമോഷന് പങ്കെടുത്തത് ടോക്‌സിക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. പേളി മാണിയ്ക്ക് നല്‍കിയ ഈ അഭിമുഖം ഹായി എന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ്, നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും റൗഡി പിക്‌ചേഴ്‌സ് ആണ് ഈ സിനിമ നിര്‍മിക്കുന്നത്. പേളി മാണി ഷോ അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പം ഹായി എന്ന ചിത്രത്തിലെ നായകൻ കവിനും പങ്കെടുത്തിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article