Published: October 22, 2025 05:11 PM IST
1 minute Read
മുംബൈ∙ ഫിറ്റ്നസ് മെച്ചപ്പെടുത്തിയിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പ്രധാന കാരണം ഋഷഭ് പന്തിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തൽ. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമാണ്, പരുക്കുമാറി വരുന്ന പന്തിന് ബിസിസിഐ നൽകിയത്. ഋഷഭ് പന്തും സർഫറാസും അഞ്ചാം നമ്പരിലാണ് ടെസ്റ്റ് ടീമുകളിൽ സാധാരണ ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഇതോടെ സർഫറാസിനെ ടീമിലെടുത്താലും കളിപ്പിക്കാനുള്ള സാധ്യതകൾ അടഞ്ഞു.
ഇന്ത്യ എയുടെ പരമ്പരയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ സീനിയര്‍ ടീമിന്റെ മത്സരങ്ങളിലും പന്തിനെ തന്നെ പ്രധാന വിക്കറ്റ് കീപ്പറാക്കി കളിപ്പിച്ചേക്കും. അഞ്ചാം നമ്പരിൽ അല്ലാതെ സർഫറാസിനെ ബാറ്റിങ്ങിന് ഇറക്കാൻ സാധിക്കുന്ന മറ്റൊരു പൊസിഷൻ വൺഡൗണാണ്. എന്നാൽ സായ് സുദര്‍ശനെ മാറ്റി സർഫറാസിനെ ടീമിലെടുക്കേണ്ടെന്ന നിലപാടിലായിരുന്നു സിലക്ടർമാർ. ഇന്ത്യ എ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് സായ് സുദർശൻ.
ഇന്ത്യൻ ടീമിലേക്കുള്ള കൂടുതൽ സാധ്യതകൾ പരിഗണിച്ച് മുംബൈയ്ക്കു വേണ്ടി മൂന്നാം നമ്പരിലാണ് സർഫറാസ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ തിരികെയെത്തുക ലക്ഷ്യമിട്ട് ഭക്ഷണ നിയന്ത്രണവും കഠിനപരിശീലനവുമായി മുന്നോട്ടുപോകുന്ന സർഫറാസ് 17 കിലോയാണു ശരീരഭാരം കുറച്ചത്. എന്നാൽ നിലവിലെ സ്ഥിതിയിൽ താരത്തെ പരിഗണിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് അജിത് അഗാർക്കർ നയിക്കുന്ന സിലക്ഷൻ കമ്മിറ്റി.
ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം– ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ആയുഷ് മാത്രെ, എൻ. ജഗദീശൻ, സായ് സുദർശന്‍, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാര്‍, ഹർഷ് ദുബെ, തനുഷ് കോട്യൻ, മാനവ് സുതർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സരൻഷ് ജെയ്ൻ.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം– ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കോട്യൻ, മാനവ് സുതർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.
English Summary:








English (US) ·