17 വയസ്സിന്റെ പ്രായ വ്യത്യാസം, പലരും വിമര്‍ശിച്ചു, കളിയാക്കി; ആറ് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് മറിയം തോമസ്

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam29 Apr 2026, 10:48 americium IST

ചെമ്പന്‍ വിനോദ് ജോസിന്റെയും മറിയം തോമസിന്റെയും വിവാഹ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പലരുടെയും ശ്രദ്ധ ഉടക്കിയത് അവരുടെ പ്രായ വ്യത്യാസത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തിനോ, ഒന്നിച്ചുള്ള ജീവിതത്തിനോ അത് തടസ്സമല്ല എന്ന് അന്നേ ഇരുവരും പറഞ്ഞു

chemban vinod mariyamചെമ്പൻ വിനോദ് ജോസ്
വേറിട്ട കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ചെമ്പന്‍ വിനോദ് ജോസ് . പക്ഷേ അദ്ദേഹത്തിന്റെ വിവാഹം അതിലും വലിയ വൈറലായിരുന്നു. അന്ന് പ്രായത്തിന്റെ പേരിലും ലുക്കിന്റെ പേരിലും പലരും വിമര്‍ശിച്ചു. പക്ഷേ ഇന്ന്, മനോഹരമായ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് എത്തുകയാണ് ഭാര്യ ണരിയം തോമസ്.

ആറ് വര്‍ഷങ്ങള്‍, എണ്ണിയാല്‍ തീരാത്തത്രയും ഓര്‍മകള്‍, എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍.. പ്രണയത്തിലും ചിരിയിലും വിശാലമായ രസകരമായ സാഹസികതകളിലും ഞങ്ങള്‍ ഒന്നിച്ച്. ഇതാ എന്നും എപ്പോഴും ഞങ്ങള്‍ ഒന്നിച്ച്. ഹാപ്പി ആനിവേഴ്‌സറി ചെമ്പോസ്‌കി- എന്നാണ് മറിയം തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Also Read: ഒന്നും രണ്ടുമല്ല, ചാകരയാണ് ചാകര; പേട്രിയേറ്റ് മുതല്‍ ഈ മെയ് മാസത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിനിമകളുടെ ലിസ്റ്റ്

2020 ല്‍ ആയിരുന്നു ചെമ്പന്‍ വിനോദ് ജോസിന്റെയും മറിയം തോമസിന്റെയും വിവാഹം. 2019 ല്‍ സുനിതയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതിന് പിന്നാലെയാണ്, 2020 ല്‍ കോട്ടയത്തുകാരി സൈക്കോളജിസ്റ്റായ മറിയം തോമസുമായുള്ള വിവാഹം നടന്നത്. കൊവിഡ് കാലത്ത് നടന്നതുകൊണ്ടു തന്നെ വളരെ ലളിതമായൊരു രജിസ്റ്റര്‍ വിവാഹമായിരുന്നു അത്.

17 വയസ്സിന്റെ പ്രായ വ്യത്യാസമായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. ചെമ്പന്റെ കുട്ടിയെ പോലെയുണ്ട് എന്ന് പറഞ്ഞ് പലരും ലുക്ക് വച്ച് കളിയാക്കി. എന്നാല്‍ അതൊന്നും ചെമ്പനും മറിയവും മുഖവിലയ്ക്ക് എടുത്തില്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയരി അഭിപ്രായം പറയുന്നതൊക്കെ ബോറല്ലേ ബ്രോ എന്നായിരുന്നു അന്ന് ചെമ്പന്റെ പ്രതികരണം.

Also Read: ആ സുന്ദരിപ്പെണ്ണ് ഞാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്; ദുല്‍ഖര്‍ സല്‍മാനോടുള്ള ഇഷ്ടത്തെ പരസ്യമായി പറഞ്ഞ നടി ഫാരിയ


പതിനേഴ് വയസ്സിന്റെ പ്രായ വ്യത്യാസം തങ്ങളെ സംബന്ധിച്ച് വലിയ വിഷയമേ അല്ല എന്ന് മറിയവും പ്രതികരിച്ചു. ഒരു കല്യാണ ചടങ്ങില്‍ വച്ചാണ് ചെമ്പനെ ആദ്യമായി മറിയം കാണുന്നത്. അടുത്ത് പരിചയപ്പെട്ടു, സുഹൃത്തുക്കളായി, പിന്നീട് പ്രണയവും. തന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്നേയുണ്ടായിരുന്നുള്ളൂ. ഞാന്‍ ആഗ്രഹിച്ച പോലൊരാളാണ് ചെമ്പന്‍, പ്രായത്തിന്റെ പേരില്‍ വിട്ടുകളയാന്‍ തോന്നിയില്ല എന്നാണ് അന്ന് മറിയം പറഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article