Authored by: അശ്വിനി പി|Samayam Malayalam•14 Apr 2026, 6:04 p.m. IST
21 ആം വയസ്സില്‍ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ അമ്മയടക്കം പലരും എതിര്‍ത്തിരുന്നു. പക്ഷേ തന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് നീലിമ ജീവിച്ചു കാണിച്ചു കൊടുത്തു
നീലിമ റാണിപതിനെട്ടാം വയസ്സിലാണ് ഇസൈ വാനനെ പരിചയപ്പെടുന്നത്. 21 ആം വയസ്സില്‍ വിവാഹം കഴിഞ്ഞു. അന്ന് 31 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തന്നെക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള ആളെ വിവാഹം ചെയ്യുന്നതിനെ അമ്മ പോലും എതിര്‍ത്തു. പക്ഷേ ജീവിച്ചു കാണിച്ചുകൊടുക്കണം എന്നത് നീലിമയുടെയും ഇസൈയുടെയും നിശ്ചയമാരുന്നു. പതിനേഴ് വര്‍ഷത്തെ ദാമ്പത്യം, രണ്ട് സുന്ദരികളായ മക്കള്‍. ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളെയും ഒരുമിച്ച് നേരിട്ട് ഇപ്പോഴും ഇരുവരും മനോഹരമായ ജീവിതം നയിക്കുകയാണ്.
Also Read: രശ്മിക മന്ദാന വിവാഹത്തിന് ഒരുങ്ങാന്‍ വേണ്ടി എത്ര സമയമെടുത്തു എന്നറിയാമോ? മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നുഅന്ന് 21 ആം വയസ്സില്‍ കുടുംബം നോക്കുന്ന മകളെ വിവാഹം ചെയ്യുമ്പോള്‍ ഇസൈ വാനന്‍ നീലിമയുടെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, നിങ്ങളെയും മകനെയും ഞാന്‍ നോക്കുമെന്ന്. ഇന്നും അദ്ദേഹം അത് പാലിക്കുന്നുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഇസൈയെ പോലൊരു മരുമകന്‍ എന്ന് അമ്മ തന്നെ പില്‍ക്കാലത്ത് പറയുകയുണ്ടായി എന്ന് അഭിമാനത്തോടെയാമ് നീലിമ പറയുന്നത്.
ഈ പതിനേഴ് വര്‍ഷത്തെ ദാമ്പച്യത്തിനിടയില്‍ ഒരിക്കല്‍ പോലും ഇസൈ തന്നോട് വഴക്കിട്ടിട്ടില്ല എന്ന് നീലിമ പറയുന്നു. അദ്ദേഹത്തിന് വഴക്കിടുന്നത് ഇഷ്ടമല്ല, ദേഷ്യത്തോടെ നില്‍ക്കുമ്പോള്‍ തെറ്റായി ഒന്നും പറയാന്‍ പാടില്ല എന്ന കാര്യത്തിന് അദ്ദേഹം വളരെ കോണ്‍ഷ്യസ് ആയിരിക്കും. അതുകൊണ്ടു തന്നെ ദേഷ്യം വരുമ്പോള്‍ സയലന്റാവും. കല്യാണം കഴിഞ്ഞ തുടക്ക കാലത്ത് ഞാന്‍ മിണ്ടാതെ മാറിയിരിക്കുകയും, ഭക്ഷണം കഴിക്കാതെയുമൊക്കെ ഇരുന്ന് ട്രൈ ചെയ്തിരുന്നു. പക്ഷേ ഇസൈ ഒന്നും മിണ്ടാതെ വന്ന് ഭക്ഷണം കഴിച്ചിട്ട് പോകും.
അത് കഴിഞ്ഞു വന്ന് സംസാരിക്കും, എന്ത് പ്രശ്‌നങ്ങള്‍ ആണെങ്കിലും സംസാരിച്ചു തീര്‍ക്കണം എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സംസാരിച്ച് ഒന്നുകില്‍ അദ്ദേഹം എന്നെ കണ്‍വിന്‍സ് ചെയ്യണം, അല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യണം. അതിനപ്പുറം ഒച്ചത്തില്‍ സംസാരിച്ച് വഴക്കിടുന്നത് ഇസൈയ്ക്ക് ഇഷ്ടമല്ല. എന്ത് തന്നെയായാലും ഞങ്ങള്‍ സംസാരിച്ച് പരിഹരിക്കും, എന്തും ചര്‍ച്ച ചെയ്യും. ഇന്ന് വരെ അങ്ങനെയാണ്- നീലിമ പറഞ്ഞു






English (US) ·