Samayam Malayalam•14 Jun 2025, 1:44 pm
ജീവിതത്തിൽ ഡിപ്രഷനടക്കം പലതും കടന്ന് വന്നതിനെ കുറിച്ച് അർച്ചന കവി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ഒറ്റപ്പെടലിൽ കൂടെ നിന്ന സുഹൃത്തിനെ കുറിച്ചാണ് ഇപ്പോൾ നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
അർച്ചന കവി അതിനിടയിൽ അർച്ചന കവിയുടെ വിവാഹവും വിവാഹ മോചനവും കഴിഞ്ഞു. ചെറുപ്പം മുതലേ പരിചയമുള്ള ആളായിരുന്നു ഭർത്താവ് എങ്കിലും ചേർന്നു പോകാൻ പ്രയാസമായിരുന്നു. അതിന് ശേഷം മിനിസ്ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും, പിന്നീട് സീരയലിൽ നിന്നും അർച്ചന കവി പിന്മാറി. ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ശ്രദ്ധ നേടി. അർച്ചന കവിയുടെ വേഷവും പ്രശംസിക്കപ്പെട്ടു.
Also Read: അമലയെ ഉപേക്ഷിച്ച് നാഗാർജുന തബുവിനെ വിവാഹം ചെയ്യുന്നു എന്ന്; അന്ന് അമല പറഞ്ഞ മറുപടി, എന്റെ ഭർത്താവിനെ എനിക്ക് വിശ്വാസമുണ്ട്!സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും വളരെ സെലക്ടീവായ അർച്ചന കവി സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം അവിടെ നടി പങ്കുവയ്ക്കാറുണ്ട്. 17 വർങ്ങളായി തുടർന്നുവരുന്ന സൗഹൃദത്തെ കുറിച്ചാണ് ഇപ്പോൾ അർച്ന കവി പറയുന്നത്. രണ്ട് പെൺകുഞ്ഞുങ്ങളെ ഒക്കത്തിരുത്തിയ ഫോട്ടോയ്ക്കൊപ്പമാണ് അർച്ചനയുടെ പോസ്റ്റ്.
യാതൊരു തര സിനിമ പാരമ്പര്യവും ഇല്ലാതെ വരുന്ന എന്നോട്, നീയാണ് എന്റെ കുഞ്ഞിമാളു, പൂജയ്ക്ക് വരണം എന്ന് ലാൽ ജോസ് സർ പറഞ്ഞപ്പോൾ, മറ്റൊരു ഓഡിഷൻ അല്ലെങ്കിൽ ക്ഷേത്രദർശനം പോലെ എന്തെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഒരു വിഡ്ഢിയെ പോലെ ഞാൻ ഒറ്റയ്ക്ക് വന്നു. ഒരു ക്ലൂ ഉണ്ടായിരുന്നില്ല, പിന്തുണയുണ്ടായിരുന്നില്ല, ഒരു വൈബ് മാത്രം
പിന്നെ ഒരു റോക്ക് സ്റ്റാറിനെ പോലെ കൈലാഷ് വന്ന. കൂടെ അദ്ദേഹത്തിന്റെ ഫുൾ ഫാമിലിയും കുടുംബാംഗങ്ങളും, എന്തിന് വീട്ടിലെ പാൽക്കാരൻ പോലും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരു കുടുംബസംഗമത്തിൽ സോക്സ് നഷ്ടപ്പെട്ടവളെ പോലെ ഞാൻ ഒറ്റയ്ക്ക് നിന്നു. അത് കണ്ട എന്റെ കൂട്ടുകാരി ജോയിസി എന്റെ കൈ മുറുകെ പിടിച്ചു, നീ വിഷമിക്കേണ്ട ഞാൻ കൂടെയുണ്ട് എന്ന് പറഞ്ഞു. അവൾ എന്താണ് അർത്ഥമാക്കിയത് എന്നെനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഒരു സിഗ്നൽ ബാറിലെ വൈഫൈ പോലെ ഞാൻ പറ്റിപ്പിടിച്ചു നിന്നു.
17 വർഷങ്ങൾക്ക് മുൻപ് എന്നെ ചേർത്തു പിടിച്ച കൈകൾ, ഇന്നും വിടാതെ ചുറ്റിപ്പിടിച്ചിരിക്കുകയാണ് ഞാൻ; ഒറ്റപ്പെടലിൽ ചേർത്തു പിടിച്ച സുഹൃത്തിനെ കുറിച്ച് അർച്ചന കവി
17 വർഷങ്ങൾ പിന്നിട്ടു, അവൾ വിവാഹിതയായി, നാല് കുട്ടികളുണ്ട്. ഞാൻ ഇപ്പോഴും അവളെ ചുറ്റി നടക്കുകയാണ്. നിങ്ങൾ കാണുന്ന ഈ രണ്ട് കുരങ്ങുകളാണ് അവളുടെ സുന്ദരിയായ കുഞ്ഞുങ്ങൾ. മൂന്നാമത്തെയാൾ ഈ ഫോട്ടോ എടുക്കുന്നു, നാലാമത്തെയാൾ ഈ ഞാൻ തന്നെയാണ്- അർച്ചന കവി പറഞ്ഞു.





English (US) ·