Published: March 28 , 2025 12:42 PM IST
1 minute Read
-
ഐപിഎലിൽ ഇന്ന് ചെന്നൈ vs ബെംഗളൂരു
ചെന്നൈ∙ ഐപിഎലിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നായ ചെന്നൈ– ബെംഗളൂരു മത്സരം ഇന്ന്. സീസണിലെ ആദ്യ മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ. ഈ സ്റ്റേഡിയത്തിൽ അവസാനമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒരു മത്സരം ജയിച്ചത് 17 വർഷം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2008ലെ ഉദ്ഘാടന സീസണിൽ. അതിനുശേഷം തങ്ങൾക്കു ബാലികേറാമലയായി മാറിയ ചെപ്പോക്കിൽ വിജയക്കൊടി നാട്ടാൻ ഉറച്ചാണ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബെംഗളൂരു ഇന്നു ചെപ്പോക്കിൽ ഇറങ്ങുന്നത്.
മറുവശത്ത് സ്വന്തം മണ്ണിലെ അപരാജിത കുതിപ്പ് തുടരാൻ ഉറപ്പിച്ചാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെയും സംഘത്തിന്റെയും വരവ്. ആദ്യ മത്സരത്തിലെ വിജയം അവരുടെയും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
അതേസമയം നിർണായക മത്സരത്തിൽ ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന ചെന്നൈയിൽ കളിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർസിബിക്കെതിരെ ചെന്നൈ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യപരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും പതിരാന കളിച്ചിരുന്നില്ല. പതിരാനയുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമല്ല.
English Summary:








English (US) ·