Published: August 30, 2025 05:31 PM IST Updated: August 30, 2025 07:12 PM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ ഞെട്ടിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ നിസാറിന്റെ സിക്സർ മഴ. 26 പന്തുകൾ നേരിട്ട സൽമാൻ നിസാർ 86 റൺസാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. താരത്തിന്റെ ബാറ്റിൽനിന്ന് ഗാലറിയിലെത്തിയത് 12 സിക്സുകൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 186 റൺസ്.
മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രം റോയൽസ് 19.3 ഓവറിൽ 173 റൺസെടുത്തു പുറത്തായി. കാലിക്കറ്റിന് 13 റൺസ് വിജയം. സൽമാൻ നിസാറാണു കളിയിലെ താരം. സൽമാൻ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അവസാന രണ്ടോവറുകളിൽ കാലിക്കറ്റ് സ്കോർ 115 ൽ നിന്ന് 186 ൽ എത്തിച്ചത്. ബേസിൽ തമ്പിയെറിഞ്ഞ 19–ാം ഓവറിൽ അഞ്ച് സിക്സുകളാണ് സല്‍മാൻ നിസാർ ഒന്നിനു പുറകേ ഒന്നായി ബൗണ്ടറിയിലെത്തിച്ചത്. അവസാന പന്ത് എക്സ്ട്രാ കവറിലേക്ക് സിംഗിൾ എടുത്ത് ഈ ഓവറിൽ സൽമാൻ അടിച്ചുകൂട്ടിയത് 31 റൺസ്.
20–ാം ഓവറിൽ സൽമാൻ നിസാറിന്റെ കയ്യിൽ കിട്ടിയത് അഭിജിത് പ്രവീണിനെയായിരുന്നു. ഈ ഓവറിൽ സൽമാൻ ബൗണ്ടറി കടത്തിയത് ആറ് സിക്സുകൾ. അഭിജിത് പ്രവീൺ ഒരു നോബോളും വൈഡും കൂടിയെറിഞ്ഞതോടെ 20–ാം ഓവറിൽ മാത്രം കാലിക്കറ്റിന് 40 റൺസ് ലഭിച്ചു. എം. അജിനാസ് അർധ സെഞ്ചറി നേടി കാലിക്കറ്റിനായി തിളങ്ങി. 50 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (ഒൻപതു പന്തിൽ 11), സുരേഷ് സച്ചിൻ (14 പന്തിൽ എട്ട്) എന്നിവരാണ് കാലിക്കറ്റിന്റെ മറ്റു പ്രധാന സ്കോറർമാർ. ട്രിവാൻഡ്രത്തിനായി ആസിഫ് സലാം, നിഖിൽ എം എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സഞ്ജീവ് സതിരേശന്‍ (23 പന്തിൽ 34), റിയ ബഷീർ (17 പന്തിൽ 25), ബേസിൽ തമ്പി (ഒൻപതു പന്തിൽ 23), അബ്ദുൽ ബാസിദ് (11 പന്തിൽ 22) എന്നിവരാണ് ട്രിവാൻഡ്രത്തിന്റെ പ്രധാന സ്കോറർമാർ. കാലിക്കറ്റിനായി അഖിൽ സ്കറിയ മൂന്നും ഇബ്നുൽ അഫ്താബ്, ഹരികൃഷ്ണൻ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
Calicut Globstars won by 13 runs
![]()
CLT
186-6 20/20
![]()
TVM
173-10 19.3/20
English Summary:








English (US) ·