Published: May 04 , 2025 11:10 AM IST
1 minute Read
മയാമി ഗാർഡൻസ് ∙ ഫോർമുല വൺ കാറോട്ടത്തിലെ ഏതെങ്കിലും റേസിൽ പോൾ പൊസിഷൻ നേടുന്ന പ്രായം കുറഞ്ഞ താരമായി മെഴ്സിഡീസിന്റെ പതിനെട്ടുകാരൻ ഡ്രൈവർ കിമി അന്റോനെല്ലി. മയാമി ഗ്രാൻപ്രിക്കു മുന്നോടിയായുള്ള സ്പ്രിന്റ് റേസിലാണ് ഇറ്റലിക്കാരൻ അന്റോനെല്ലി ടോപ് സ്റ്റാർട്ടിങ് സ്പോട്ട് നേടിയെടുത്തത്. മക്‌ലാരൻ താരം ഓസ്കർ പിയാസ്ട്രിയെയാണ് അന്റോനെല്ലി പിന്നിലാക്കിയത്.
സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്. ഇതിൽ വിജയിക്കുന്നതിന് പോയിന്റുകളും ലഭിക്കും. ഈ സീസണിൽ 6 സ്പ്രിന്റ് റേസുകളാണുള്ളത്.
English Summary:








English (US) ·