Curated byഗോകുൽ എസ് | Samayam Malayalam | Updated: 20 Mar 2025, 12:46 am
IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങളിൽ വെടിക്കെട്ട് നടത്തി താരങ്ങൾ. ആർസിബിയുടെ കളിയിൽ വമ്പൻ സ്കോർ.
ഹൈലൈറ്റ്:
- ഐപിഎല്ലിന് ഈ മാസം 22 ന് തുടക്കമാകും
- ആവേശമായി ടീമുകളുടെ ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങൾ
- വെടിക്കെട്ട് ഫോമിൽ ഇഷാൻ കിഷൻ
ആർസിബി താരങ്ങൾ20 ഓവറിൽ 300 റൺസടിച്ച് ആർസിബി, ഇൻട്രാ സ്ക്വാഡ് കളിയിൽ ബാറ്റിങ് വെടിക്കെട്ട്; ഇഷാൻ കിഷനും മിന്നും ഫോമിൽ
ടീമിന്റെ വിദേശ താരമായ ലിയാം ലിവിങ്സ്റ്റൺ 23 റൺസിൽ പുറത്തായെന്നും യുവ പേസർ റാസിഖ് ദർ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയു., ജോഷ് ഹേസൽവുഡും ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ കളിച്ചില്ലെന്നാണ് സൂചനകൾ.
Also Read: വെടിക്കെട്ട് സെഞ്ചുറി നേടി റിയാൻ പരാഗ്, ഞെട്ടിച്ച് ജൂറലും ജയ്സ്വാളും; സഞ്ജുവും ടീമും ഇക്കുറി ഡബിൾ സ്ട്രോങ്ങ്
അതേ സമയം സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിൽ ഇഷാൻ കിഷൻ ബാറ്റിങ് വെടിക്കെട്ട് നടത്തി. ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ വമ്പൻ തുകക്ക് ഹൈദരാബാദിൽ എത്തിയ ഇഷാൻ, എസ് ആർ ച്ച് എ ടീമിന് വേണ്ടി 18 പന്തിൽ 49 റൺസും, പിന്നാലെ എസ് ആർ എച്ച് ബി ടീമിന് വേണ്ടി 33 പന്തിൽ 66 റൺസും സ്കോർ ചെയ്തു. സീസണ് മുൻപ് ഇഷാൻ കിഷൻ ഇത്തരത്തിൽ മിന്നും ഫോമിലായത് ഓറഞ്ച് ആർമിക്ക് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.
Also Read: ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് താരം ഈ മൂന്ന് പേരിൽ ഒരാൾ? സഞ്ജുവും ടീമും രണ്ടും കൽപ്പിച്ച്
ഡെൽഹി ക്യാപിറ്റൽസിന്റെ ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ നിന്നാണ് മറ്റൊരു പ്രധാന വെടിക്കെട്ടിന്റെ വാർത്ത എത്തിയിരിക്കുന്നത്. ടീമിന്റെ യുവതാരമായ സമീർ റിസ്വി കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ 106 റൺസാണ് അടിച്ചുകൂട്ടിയത്. മുൻ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു റിസ്വി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·