20 പന്തിൽ അർധ സെഞ്ചറിയിലെത്തി, അടിച്ചുകൂട്ടിയത് 70 റൺസ്; കൊച്ചിക്കു വേണ്ടി വിനൂപിന്റെ ‘മനോഹര’ ഇന്നിങ്സ്

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 07, 2025 09:56 PM IST

1 minute Read

 KCA
വിനൂപ് മനോഹരന്റെ ബാറ്റിങ്. Photo: KCA

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ കലാശ പോരാട്ടത്തിൽ കൊല്ലം സെയ്‍ലേഴ്സിനെതിരെ കൊച്ചി ബ്ലൂടൈഗേഴ്സിന്റെ വിനൂപ് മനോഹരന് തകർപ്പൻ അർധ സെഞ്ചറി. വെറും 30 പന്തിൽ നിന്ന് 70 റൺസാണു കൊച്ചി താരം അടിച്ചെടുത്തത്. നാല് സിക്സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു  വിനൂപിന്റെ ബാറ്റിങ്. 20 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കിയ താരം, കൊല്ലം സെയിലേഴ്സ് ബോളർമാരെ തകര്‍‌ത്തടിക്കുകയായിരുന്നു.

മുന്‍ ചാംപ്യന്മാർക്കെതിരെ മികച്ച തുടക്കമാണ് വിനൂപിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ് ബ്ലൂടൈഗേഴ്സിന് സമ്മാനിച്ചത്. സീസണിൽ ആകെ 12 മത്സരങ്ങളിൽ നിന്ന് 414 റൺസാണ് വിനൂപ് നേടിയത്. മൂന്ന് അർധ സെഞ്ചറികൾ ഉൾപ്പെടുന്നതാണീ നേട്ടം. ടൂർണമെന്റിൽ ആകെ 39 ഫോറുകളും 20 സിക്സറുകളും നേടി റൺ നേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് വിനൂപ്.

കഴിഞ്ഞ ഏഴ് വർഷമായി കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമായ വിനൂപ് ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പൾസിനായി കളിച്ചപ്പോൾ ആകെ 106 റൺസാണ് നേടിയത്. വലംകൈയ്യൻ ബാറ്റ്സ്മാനായ താരം ഓഫ് സ്പിൻ ബോളിംഗിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. 2011-12 ൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. നിലവിൽ സ്വാന്റൺസ് സിസിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ വിവിധ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ  കാഴ്ച വെച്ചിട്ടുണ്ട്.

English Summary:

Vinoop Manoharan smash 3rd fractional period successful Kerala Cricket League

Read Entire Article