Published: October 29, 2025 08:22 PM IST
1 minute Read
ഗുവാഹത്തി∙ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ബാറ്റിങ്ങിൽ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ലോറയുടെ കിടിലൻ സെഞ്ചറിക്കരുത്തിൽ കൂറ്റൻ വിജയലക്ഷ്യമാണ് കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. 143 പന്തിൽ 169 റൺസെടുത്ത ക്യാപ്റ്റൻ ലോറ വോൾവാർഡാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.
ഓപ്പണറായി ഇറങ്ങിയ ലോറ, 48–ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. 1997ലെ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229* റൺസിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന മൂന്നാമത്ത വ്യക്തിഗത സ്കോറും ഇതാണ്. 2017 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ ഹർമൻപ്രീത് കൗർ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 171* റൺസാണ് ഏറ്റവും ഉയർന്നത്.
വനിതാ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ റെക്കോർഡിനൊപ്പവും ലോറ വോൾവാർഡ് എത്തി. ഏകദിന ലോകകപ്പിലെ 13–ാം 50+ സ്കോറാണ് ലോറ കുറിച്ചത്. ഈ ലോകകപ്പിലെ നാലാം 50+ സ്കോറും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് അർധസെഞ്ചറികൾ ലോറ നേടിയിരുന്നു.
ലോറയുടെ ഇന്നിങ്സ് കരുത്തിൽ ദക്ഷിണാഫ്രിക്കൻ ടീമും ചില റെക്കോർഡുകൾ കുറിച്ചു. വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഈ ലോകകപ്പിൽ തന്നെ പാക്കിസ്ഥാനെതിരെ നേടിയ 312 ആയിരുന്നു ഇതിനു മുൻപ് അവരുടെ ഉയർന്ന ടോട്ടൽ. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലും ഇതാണ്. 2022 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കുറിച്ച് 356/5 ആണ് ഒന്നാമത്.
English Summary:








English (US) ·