20 രൂപയായിരുന്നു ദിവസക്കൂലി, അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നു -സൂരി

8 months ago 7

15 May 2025, 01:03 PM IST

Soori

സൂരി | ഫോട്ടോ: Facebook

തിരുപ്പൂരിൽ ദിവസക്കൂലിക്ക് ജോലി ചെയ്ത കാലത്തെക്കുറിച്ച് മനസുതുറന്ന് നടൻ സൂരി. മാമൻ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലായിരുന്നു സംഭവം. ജോലിയിൽ അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സൂരി പറഞ്ഞു. ​ഗോവിന്ദണ്ണനും സെൽവണ്ണനും ബാലു അണ്ണനുമായിരുന്നു ഹോട്ടൽ മുതലാളിമാർ. നന്നായി നോക്കുന്ന നല്ല മനുഷ്യരായിരുന്നു അവർ. തിരുപ്പൂരിലാണ് ജോലി തുടങ്ങിയത്. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്.

താനനുഭവിച്ച കഷ്ടപ്പാടിന് ഇതുപോലൊരു ഇടത്തിൽ തന്നെ കൊണ്ടെത്തിച്ചുവെന്നും ഇതിലും വലിയ അം​ഗീകാരം ഇനി തേടിവരാനില്ലെന്നും സൂരി പറഞ്ഞു. തിരുപ്പൂരിൽ താൻ നടക്കാത്ത ഇടമില്ല. ഞങ്ങളുണ്ട് നിനക്കൊപ്പം എന്നുപറയുന്നതുപോലെയാണ് നിങ്ങൾ നൽകുന്ന കയ്യടി തോന്നുന്നത്. ഒരുപാട് നന്ദിയുണ്ടെന്നും സൂരി പറഞ്ഞു. അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

"സംസാരിച്ചാൽ കരയും എന്നുതോന്നുന്നുണ്ട്. 1993-ലാണ് സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂരിൽ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതിൽ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്കയക്കും. അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാൽ രൂപവരും. ബണ്ണും ചായയും കഴിച്ചാൽ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലിൽ നിന്നിറങ്ങാൻ മനസുവരില്ല. ആ ബണ്ണിന്റെ വാസന വശീകരിച്ചുകൊണ്ടേയിരുന്നു." സൂരി പറഞ്ഞു.

സൂരിയുടെ വാക്കുകൾ കേട്ട് നടി ഐശ്വര്യ ലക്ഷ്മി കരയുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സൂരിക്ക് ജോലി നൽകിയ രണ്ടുപേരെ പ്രചാരണപരിപാടിക്കിടെ വേദിയിൽ കൊണ്ടുവന്നു. ഇവരെ കണ്ട് സൂരി വികാരഭരിതനാവുന്നതും വീഡിയോയിലുണ്ട്.

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. നടൻ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സ്വാസിക, രാജ്കിരൺ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

Content Highlights: Actor Suriya emotionally recounts his regular wage occupation successful Tiruppur earlier his acting career

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article