200 കോടി ക്ലബ്ബിൽ കല്യാണി പ്രിയദർശൻ, മലയാള ചരിത്രത്തിൽ ഈ റെക്കോഡ് സൃഷ്ടിക്കുന്ന ആദ്യത്തെ നായിക നടി!

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam11 Sept 2025, 11:50 am

100 കോടി ക്ലബ്ബിൽ പുലിമുരുകനൊപ്പം മോഹൻലാൽ കയറിയത് ആഘോഷിക്കാമെങ്കിൽ, ഇപ്പോൾ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നായിക 200 കോടി ക്ലബ്ബിലേക്ക് കയറിയതും കൊട്ടിഘോഷിക്കുക തന്നെ വേണം

kalyaniകല്യാണി പ്രിയദർശൻ
പുലിമുരുകൻ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയപ്പോൾ മലയാളികൾക്ക് അത് വലിയ ആഘോഷമായിരുന്നു. ആദ്യമായി മലയാള സിനിമ 100 കോടി ക്ലബ്ബിൽ കടന്നു. പിന്നീട് പല സിനിമകളും ആ വിജയം ആവർത്തിച്ചു, പാൻ ഇന്ത്യൻ ചിത്രങ്ങൾ വന്നു നൂറ് കോടിയും ഇരുന്നൂറ് കോടിയുമൊക്കെ നിസ്സാരമായി കടന്നുപോയി. പക്ഷേ ആ നേട്ടം ഒരു നായിക നടി നേടുമ്പോൾ അത് ചരിത്രം തന്നെയാണ്.

അതെ മലയാളത്തിന്റെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ ഇനി റെക്കോഡുകളിൽ കല്യാണ പ്രിയദർശന് സ്വന്തം. കല്യാണിയുടെ ലോക ചാപ്റ്റർ 1; ചന്ദ്ര 200 കോടി ക്ലബ്ബിലേക്ക് കടന്നു. ആ സന്തോഷം പങ്കുവച്ച് നടി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.

Also Read: മോന് പത്തൊൻപത് ! അന്ന് സംയുക്ത എടുത്ത സ്‌ട്രോങ് ഡിസിഷനാണ് ഇന്ന് ഈ കാണുന്ന സന്തോഷം; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ലോക 202 കോടി നേടി എന്ന പോസ്റ്ററിനൊപ്പമാണ് കല്യാണിയുടെ പോസ്റ്റ്. ഇന്നലെ ഞങ്ങളുടെ സിനിമ ആ നമ്പറിലേക്ക് എത്തി, അത് സാധ്യമായത് നിങ്ങൾ പ്രേക്ഷകർ കാരണം മാത്രമാണ്. എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ സാധിയ്ക്കുന്നില്ല, ഞങ്ങളുടെ സിനിമയ്ക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

നമ്മുടെ ഇന്റസ്ട്രിയിൽ കണ്ടന്റ് ആണ് രാജാവ്, എല്ലാത്തിനെക്കാളും വലിയ സ്റ്റാർ. അത് നിങ്ങൾ വീണ്ടും തെളിയിച്ചു. ആ കഥ ഞങ്ങളുടെ കാഴ്ചപ്പാടിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ഒരവസരം നൽകിയതിന് നന്ദി. ആ കാഴ്ചപ്പാട് ഹൃദയം കൊണ്ട് വിശ്വസിക്കാൻ ഞങ്ങളെ‍ പ്രേരിപ്പിച്ച ഞങ്ങളുടെ ഡോമിന്, ഡൊമനിക് അരുണിന് നന്ദി. ഞങ്ങളെല്ലാം ഇത്രയും ആവേശഭരിതരാവാൻ കാരണം താങ്കളാണ്, നിങ്ങളില്ലാതെ ഇതൊന്നും സാധ്യമല്ല എന്ന് പറയുന്നത് സുരക്ഷിതമാണ്.

Also Read: ബിനീഷുമില്ല, ഒറ്റയ്ക്കുള്ള ഈ യാത്ര; കൂടുതൽ കരുത്ത് നേടി മഞ്ജു; സ്നേഹവും ആശംസയും അറിയിച്ചവർക്കെല്ലാം നന്ദി

ഏറ്റഴും പ്രധാനപ്പെട്ട കാസ്റ്റിനും ക്രൂവിനും, ഈ വിജയം എനിക്ക് വളരെ സ്പെഷ്യലായി തോന്നുന്നു. കാരണം ഇത് പങ്കിടാൻ എനിക്ക് നിങ്ങളുണ്ട്. പിന്നെ ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദി- കല്യാണി കുറിച്ചു.

Abhishek Sharma and Shubman Gill: അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും അടുത്ത സുഹൃത്തുക്കള്‍; 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സൗഹൃദത്തിന്‍റെ കഥ


ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖർ സൽമാനാണ്. കല്യാണി പ്രിയദർശൻ കേന്ദ്ര നായികാ കഥാപാത്രമായി എത്തി ചിത്രത്തിൽ നസ്ലിനാണ് നായക വേഷത്തിൽ എത്തിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article