200 കോടി സാലറി വാങ്ങുന്ന ആളോടാണ് 2 കോടിയുടെ പടം ചെയ്തൂടെ എന്ന് ചോദിക്കുന്നത്; വിജയോടുള്ള ഷൈനിന്റെ ചോദ്യം

2 weeks ago 4
shine raised a question   to vijay astir  debased  fund  movie   caller   viral video(ഫോട്ടോസ്- Samayam Malayalam)
മമ്മൂട്ടിയുടെ വാക്കുകളും ഉപദേശവും ഓർത്തെടുത്ത് ഷൈൻ ടോം ചാക്കോ . ഇതേ ഉപദേശം ഒരിക്കൽ തമിഴ് നടൻ വിജയോട് ചോദിച്ചപ്പോൾ ഉണ്ടായ റിയാക്ഷനെ കുറിച്ചുമാണ് ഷൈൻ സംസാരിക്കുന്നത്

കുട്ടികാലത്ത് ഞാൻ ഇരുന്ന് ആലോചിക്കാറുണ്ട് എന്താണ് ഫൈറ്റും ഡാൻസും ഒന്നുമില്ലാത്ത ചിത്രങ്ങൾ വരുന്നത് എന്ന്. പക്ഷേ നമ്മൾ ഒരിക്കൽ അത് കാണാൻ ആയി ഇരുന്നു കഴിഞ്ഞാൽ അത് തീരാതെ നമുക്ക് കണ്ണ് എടുക്കാൻ തോന്നില്ല. അങ്ങനെ രണ്ടുസിനിമകൾ ആണ് പൊന്തൻ മാടയും വിധേയനും. ഇതിൽ രണ്ടിലും മമ്മുക്ക ആയിരുന്നു. പിന്നീട് ഞാൻ സിനിമയിൽ വന്നു മമ്മുക്കയുടെ കൂടെ വർക്ക് ചെയ്തു, കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ടാണ് എത്തുന്നത്. ഒരു നടൻ ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്തു കഴിഞ്ഞാൽ അതോടൊപ്പം തന്നെ ലോ ബഡ്ജറ്റ് പടങ്ങളും ചെയ്യണം എന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അതായത്, അൻപതുകോടിയുടെ പടം കഴിഞ്ഞാൽ നൂറുകോടിയുടെയും നൂറ്റി അൻപതുകോടിയുടെയും ചെയ്യാൻ ആണ് അവർ ആഗ്രഹിക്കുക, എന്നാൽ അങ്ങനെ അല്ല, അൻപതുകോടി ചെയ്തു കഴിഞ്ഞാൽ രണ്ടുകോടി ചെയ്യുന്നവർ ആകണം, കാരണം അങ്ങനെ ചെയ്‌താൽ മാത്രമേ നമ്മൾ നിലനിൽക്കൂ. നല്ല സിനിമകൾ ഉണ്ടാകൂ എന്ന്.

ALSO READ : മീനാക്ഷിക്ക് ശേഷം ഒരു കുഞ്ഞിനെക്കൂടി ആഗ്രഹിച്ചിരുന്നു; അന്ന് വിവാഹമോചന സമയത്ത് വന്ന ഗോസിപ്പുകളിൽ പരമപ്രധാനം

ഇത് ഞാൻ മനസ്സിൽ വച്ചിട്ട് വിജയോട് ചോദിച്ചു ഒരു വർഷം സാർ ഒരു പടം ആണോ ചെയ്യുന്നത് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ഈ പടം ചെയ്തു കഴിയുമ്പോൾ ഏകദേശം ഒരു വര്ഷം ആകുമെന്ന്. അപ്പോൾ ഞാൻ ചോദിച്ചു ചെറിയ പടങ്ങൾ ഒക്കെ ചെയ്തുകൂടെ ഒരു രണ്ടുകോടിയുടെ ഒക്കെയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു; ഷൈൻ പറയുന്നു.
Read Entire Article