Published: November 07, 2025 07:34 AM IST Updated: November 07, 2025 10:34 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യ ആതിഥേയരാകുന്ന അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള 5 വേദികൾ നിശ്ചയിച്ച് ബിസിസിഐ. അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവയാണ് വേദികൾ. ഫൈനലിന് അഹമ്മദാബാദ് വേദിയാകും.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലും അഹമ്മദാബാദിലാണ് നടന്നത്. ലോകകപ്പിന്റെ മത്സരക്രമവും വേദികളും അടുത്തയാഴ്ച ഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്തവർഷം ഫെബ്രുവരി 7നാകും ലോകകപ്പിന്റെ തുടക്കം.
നേരത്തേയുള്ള ധാരണ പ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. കൊളംബോ അടക്കം ശ്രീലങ്കയിൽ 3 മത്സര വേദികളുണ്ടാകും. പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ ലോകകപ്പിന്റെ കലാശപ്പോരാട്ടവും ശ്രീലങ്കയിൽ നടക്കും.
English Summary:








English (US) ·