'2026-ല്‍ സാധ്യത കാണുന്നുണ്ട്, ചിലപ്പോള്‍ നടക്കും'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ജയരാജ്

8 months ago 11

11 May 2025, 07:09 PM IST

mohanlal jayaraj

മോഹൻലാൽ, ജയരാജ് | ഫോട്ടോ: മാതൃഭൂമി

ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കെ.ആര്‍. ഗോകുല്‍, എസ്തര്‍ അനില്‍ എന്നിവര്‍ ഒന്നിക്കുന്ന 'ശാന്തമീ രാത്രിയില്‍' എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. 1992-ല്‍ പുറത്തിറങ്ങിയ തന്റേ തന്നെ മമ്മൂട്ടി ചിത്രം 'ജോണി വാക്കറി'ലെ പാട്ടുമായി ചിത്രത്തിന്റെ പേരിനോടുള്ള സാമ്യം ചര്‍ച്ചയാവുന്നുണ്ട്. 'ജോണി വാക്കറി'ലെ 'ശാന്തമീ രാത്രി'യില്‍ എന്ന് തുടങ്ങുന്ന ഗാനം, തീയേറ്ററില്‍ നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രം 'തുടരു'മില്‍ പുനരുപയോഗിച്ചിരുന്നു. ഇതിനിടെ മോഹന്‍ലാലുമായി ഒരു ചിത്രം ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ജയരാജ്.

'ശാന്തമീ രാത്രിയില്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്. മോഹന്‍ലാലുമായി ചേര്‍ന്നുള്ള സിനിമ 2026-ല്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജയരാജ് പറയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം നീണ്ടുപോവുന്നതിനെക്കുറിച്ചും അദ്ദേഹം മനസുതുറുന്നു.

'മോഹന്‍ലാലിന്റെ കൂടെ സിനിമ ചെയ്യാന്‍ പലപ്പോഴും പ്ലാന്‍ ചെയ്തിരുന്നു, നടന്നില്ല. എനിക്ക് തോന്നുന്നു 2026-ല്‍ അതിനുള്ള സാധ്യത കാണുന്നുണ്ട്. ചിലപ്പോള്‍ നടക്കും', ജയരാജ് പറഞ്ഞു.

സൂപ്പര്‍സ്റ്റാറുകളുടെ അടുത്തേക്ക് എത്താന്‍ കഴിയാത്ത പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ജയരാജ് പറഞ്ഞു. 'എനിക്കൊരു സബ്ജക്റ്റ് തോന്നിയാല്‍ ഞാന്‍ മമ്മൂക്കയെ വിളിക്കുകയോ ലാലിനോട് പോയ് കഥപറയുകയോ ചെയ്യുമായിരിക്കും. പെട്ടെന്ന് പോയി നാളെ ഡേറ്റ് തന്ന്‌ ചെയ്യണം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് രണ്ടാള്‍ക്കും പറ്റില്ല. ഞാന്‍ വെയ്റ്റ് ചെയ്യില്ല, ചിലപ്പോള്‍ അടുത്ത ആളെവെച്ച് ചെയ്യും',സൂപ്പര്‍താരങ്ങളെ വെച്ചുള്ള ചിത്രങ്ങള്‍ നീണ്ടുപോവുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Content Highlights: Director Jayaraj hints astatine a imaginable 2026 collaboration with Mohanlal

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article