ജനീവ ∙ വനിതാ അത്‍ലീറ്റുകളുടെ പങ്കാളിത്തത്തിൽ ചരിത്രം കുറിക്കാൻ ലൊസാഞ്ചലസ് ഒളിംപിക്സ്. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി പുരുഷൻമാരെക്കാൾ വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്നതിന്റെ റെക്കോർഡാണ് 2028 ഗെയിംസിനെ കാത്തിരിക്കുന്നത്. 5,333 വനിതകളും 5,167 പുരുഷൻമാരും ലൊസാഞ്ചലസിൽ മത്സരിക്കുമെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) വ്യക്തമാക്കി. ഒളിംപിക്സിൽ ആകെ മത്സരിക്കുന്നവരിൽ 50.7% വനിതകളാണ്. വനിതാ ഫുട്ബോളിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 16 ആക്കി ഉയർത്തിയതാണ് വനിതാ കായിക താരങ്ങളുടെ അംഗബലം കൂടാൻ കാരണമായത്. പുരുഷ ഫുട്ബോളിൽ 12 ടീമുകൾ മാത്രമാണുള്ളത്. കഴിഞ്ഞ പാരിസ് ഒളിംപിക്സ് ഫുട്ബോളിൽ പുരുഷ വിഭാഗത്തിൽ 16 ടീമുകളും വനിതകളിൽ 12 ടീമുകളുമാണ് മത്സരിച്ചത്.
English Summary:








English (US) ·