Published: June 18 , 2025 10:57 AM IST
1 minute Read
ന്യൂഡൽഹി ∙ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി)യുമായുള്ള ചർച്ച ജൂലൈ ആദ്യവാരം നടക്കുമെന്ന് കേന്ദ്ര കായിക സഹമന്ത്രി രക്ഷ ഖട്സേ അറിയിച്ചു. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സംഘം ഒളിംപിക് കമ്മിറ്റി ആസ്ഥാനമായ സ്വിറ്റ്സർലൻഡിലെ ലൂസെയ്നിൽ എത്തിയാണു ചർച്ച നടത്തുക.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയാണ് സംഘത്തെ നയിക്കുന്നത്. ഐഒസിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനുമായാണ് (എഫ്എച്ച്സി) ചർച്ച. ഇന്തൊനീഷ്യ, ഖത്തർ, സൗദി അറേബ്യ, ജർമനി, ദക്ഷിണ കൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ഒളിംപിക്സിനു വേദിയൊരുക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.
English Summary:








English (US) ·