07 August 2025, 01:56 PM IST

പ്രിയദർശൻ, ജാവേദ് അക്തർ | ഫോട്ടോ: അറേഞ്ച്ഡ്
ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ജാവേദ് അക്തർ. അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ പ്രിയദർശനുമായി വീണ്ടും ഒരുമിക്കുകയാണ്. അക്ഷയ്കുമാറും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന ഹൈവാൻ എന്ന ചിത്രത്തിനായാണ് പ്രിയദർശനും ജാവേദ് അക്തറും വീണ്ടും ഒരുമിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യകാല ബോളിവുഡ് ചിത്രങ്ങളിൽ ജാവേദ് അക്തർ പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കഭി ന കഭി. ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജാവേദ് അക്തറാണ്. 1993-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗർദിഷ് എന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചതും അക്തറായിരുന്നു.
17 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് ഹൈവാൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം അടുത്തവർഷം തിയേറ്ററുകളിലെത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Legendary writer Javed Akhtar collaborates with manager Priyadarshan for the thriller `Haiwaan`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·