21 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഓണപ്പാട്ടിൻ താളം തുള്ളും ഗാനം! സുജിതയും അരുണും ജോഡികളായി എത്തിയ ചിത്രം

4 months ago 6

Authored by: ഋതു നായർ|Samayam Malayalam4 Sept 2025, 1:54 pm

21 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ക്വട്ടേഷൻ എന്ന സിനിമയിലെ 'ഓണപ്പാട്ടിൻ താളം തുള്ളും' എന്ന ഗാനം ഏതൊരു ജെനെറേഷന്റെയും മനസിനെ ആകർഷിക്കുന്ന ഒന്നാണ്

here a glimpse of the lyrics and credits of onapattin thalam thullum movie   quotationഓണപ്പാട്ടിൻ താളം തുള്ളും
മറ്റൊരു ഓണക്കാലം കൂടി കഴിയാനായി. കാർഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയായ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായിട്ടാണ് ആഘോഷിക്കുക മനോഹരമായ ഈ ഉത്സവം മലയാളികളുടെ സാംസ്കാരിക മഹോത്സവം കൂടിയാണ്.

ഓഫീസുകളിലും സ്‌കൂളുകളിലും റെസിഡൻഷ്യൽ അസോസിയേഷനുകളിലും എല്ലാം ഓണം തകൃതിയായി തന്നെ ആഘോഷിക്കും. ഓണം വന്നാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഗാനമുണ്ട്. അതിനെകുറിച്ചാണ് പറഞ്ഞു വരുന്നത് .

ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ നിന്നെ തഴുകാനായ്‌ കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍ ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരിക്കാറും ഓണപ്പാട്ടിന്‍ എന്ന് തുടങ്ങുന്ന മനോഹര ഗാനം.

സ്‌കൂൾ ആയിക്കൊള്ളട്ടെ കോളേജ് ആയിക്കോട്ടെ സർക്കാർ ഓഫീസുകളിൽ ഉള്ള ഓണം ആഘോഷം ആയിക്കോട്ടെ ഈ സോങ് മസ്റ്റ് ആണ്. ഈ ഗാനത്തിന്റെ പിന്നിലെ സീക്രട്ട് ഒരുപക്ഷെ അധികമാർക്കും അറിയാൻ വഴിയില്ല.

ALSO READ: ഭർത്താവിനേക്കാൾ മൂത്തയാൾ മുതൽ 20 വയസോളം താഴെ ഉള്ളവർ വരെ; താരങ്ങളുടെ ജീവിതപങ്കാളികളും പ്രായവ്യത്യാസവും

2004-ൽ പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന മലയാളം സിനിമയിലെ ഗാനമാണ് ഇത്. വിനോദ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഈ വരികൾ രചിച്ചത് ബ്രജേഷ് രാമചന്ദ്രനും സംഗീതം നൽകിയത് സബീഷ് ജോർജുമാണ്. ഗായിക കല്യാണി (കല്യാണി നായർ) ആയിരുന്നു ശ്രുതിമധുരമായ ഈ ഗാനം ആലാപനം നടത്തിയത്.

ഈ ഗാനം ആനന്ദഭൈരവി രാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. സിനിമ ഗാനമാണ് എന്ന് അധികമാർക്കും അറിയില്ല. ഒരു പക്ഷേ ഈ സിനിമയേക്കാൾ കൂടുതൽ ആളുകൾ ചർച്ച ചെയ്തിട്ടുണ്ടാകും ഈ ഗാനം. ഓരോ ഓണക്കാലം വരുമ്പോളും ലക്ഷകണക്കിന് ആളുകൾ ആണ് ഈ ഗാനം വീണ്ടും കേൾക്കുന്നത്.

ALSO READ: പുനർജന്മം ആണ്! ഇനി പുതിയ തുടക്കം; ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാം തുടക്കം; എലിസബത്തിന്റെ പുത്തൻ സന്തോഷം

മലയാളികൾക്കും അന്യദേശക്കാർക്കും വളരെ പ്രിയപ്പെട്ട ഓണഗാനമായി ഇന്നിത് മാറിയിട്ടുണ്ട്- ഉത്സവ ആഘോഷങ്ങളിൽ ഇത് ഒരു പ്രധാന ഘടകമാണ്, ജെനെറേഷനുകൾ മാറിയെങ്കിലും ഇന്നും ഈ ഗാനം ഇത്രയും ഹിറ്റ് ആകാൻ കാരണം അതിന്റെ വരികൾ തന്നെ ആകാം. വിനോദ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ അരുണ്‍, സുജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ജഗതി ശ്രീകുമാറും ചിത്രത്തിൽ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ.

Read Entire Article