ഇന്ന് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്തമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ജന്മദിനമാണ്. 22 ആം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ക്ക് ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ എത്തി. ചെറുപ്പം മുതലേയുള്ള പ്രാര്‍ത്ഥനയുടെ ഏതാനും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടാമ് അച്ഛന്റെയും അമ്മയുടെയും ആശംസാ പോസ്റ്റ്.
എന്നാല്‍ പ്രാര്‍ത്ഥന പിറന്നാളിന് ഒരു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് നടത്തി, ആ ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രം വരച്ചത് പോലെ മനോഹരമാണ് ആ ഫോട്ടോകളില്‍ പാര്‍ത്ഥന. ചില വസ്ത്രങ്ങള്‍ നമുക്ക് നമ്മളായി ഫീല്‍ ചെയ്യും, ഈ വേഷം തന്നെ സംബന്ധിച്ച് അങ്ങനെയാണ് എന്ന് പ്രാര്‍ത്ഥന പറയുന്നു. അമ്മയുടെ ഫാഷന്‍ ബ്രാന്റ് ആയ പ്രാണയുടെ ലെഹങ്കയാണ് പ്രാര്‍ത്ഥന ധരിച്ചിരിയ്ക്കുന്നത്.
Also Read: ഫ്രണ്ടിന്റെ ഫ്രണ്ടാണ് അഖില്‍, ഇന്‍സ്റ്റയില്‍ ഒരു ഹായ് അയച്ചതാ, ഇപ്പോള്‍ കല്യാണമായി; ഒന്നര വര്‍ഷത്തെ പ്രണയത്തെ കുറിച്ച് അമൃത
ചിത്രത്തിന് താഴെ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചും, ചിത്രത്തിലെ താരപുത്രിയുടെ ഭംഗിയെ പ്രശംസിച്ചുമൊക്കെയാണ് കമന്റുകള്‍ വരുന്നത്. ഒരു രാജാരവി വര്‍മ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം മനോഹരമാണ് ഓരോ ഫ്രെയിമും. വളരെ ഗ്രേസ്ഫുള്‍ ആയും ക്ലാസിയായും നല്‍കുന്ന ലുക്കാണ് ഔടിഫിറ്റും മൊത്തത്തിലുള്ള മേക്കപ്പും പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്നത്.
Also Read: കാര്‍ വാങ്ങി, വീട് വച്ചു എന്നത് മാത്രമല്ല, 30 വയസ്സിന് മുന്‍പ് ആഗ്രഹിച്ചത് നേടി; വിവാഹത്തിന് തൊട്ടുമുന്‍പ് അഭിമാനത്തോടെ അമൃത നായര്‍ പറയുന്നു
ഫോട്ടോയുടെയും പ്രാര്‍ത്ഥനയുടെയും ഭംഗിയ്‌ക്കൊപ്പം ചിലര്‍ താരപുത്രിയുടെ ടാറ്റുഭ്രമത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. കൈയ്യിലും നെഞ്ചിലുമൊക്കെയായി വരച്ച ടാറ്റുകളും ഈ ഡ്രസ്സിന് ചേരുന്നത് പോലെയാണ് ഇണങ്ങുന്നത്.
Also Read: 26 വയസ്സ്, ചോതി നക്ഷത്രം! ജാതകപ്രകാരം മീനാക്ഷി ദിലീപ് സ്വതന്ത്ര്യമായി തീരുമാനങ്ങളെടുക്കുന്ന പെണ്‍കുട്ടി!
പ്രാര്‍ത്ഥനയുടെ സിനിമ കരിയര്‍
അച്ഛനും അമ്മയും ചിറ്റപ്പനും അപ്പൂപ്പനും അമ്മൂമ്മയും എല്ലാം സിനിമ അഭിനയ രംഗത്ത് സജീവമാണെങ്കിലും പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തിരഞ്ഞെടുത്തത് സംഗീത ലോകമാണ്. വെസ്‌റ്റേണ്‍ പാട്ടുകളിലാണ് പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ താത്പര്യം. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമൊക്കെയായി പത്തിലേറെ സിനിമകളില്‍ പ്രാര്‍ത്ഥന പിന്നണിയില്‍ പാടിയിട്ടുണ്ട്. ഏഷ്യവിഷന്‍ അവാര്‍ഡും, സൈമ അവാര്‍ഡുമടക്കം നിരവധി അംഗീകാരങ്ങളും പ്രാര്‍ത്ഥനയെ തേടി എത്തിയിട്ടുണ്ട്