23 നടന്മാര്‍ക്കൊപ്പം ഗോസിപ്, വിവാഹ ബന്ധം ഡിവോഴ്‌സില്‍ അവസാനിച്ചു, കാന്‍സര്‍; 52 ആം വയസ്സില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന മനീഷ കൊയിരാള

1 month ago 7
തൊണ്ണൂറുകളിലെ സ്വപ്‌ന സുന്ദരി എന്നാണ് മനീഷ കൊയിരാള യെ വിശേഷിപ്പിക്കപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരുപോലെ വിജയം നേടിയ നടി. പക്ഷേ ആ വിജയം തനിക്കൊരു ലഹരിയായി, ആവശ്യത്തിലധികം പണവും പ്രശസ്തിയുമാണ് എന്റെ ജീവിതം തകര്‍ത്തത് എന്ന് കാന്‍സറിനോട് പോരാടുന്ന അവസരത്തില്‍ മനീഷ കൊയിരാള പറഞ്ഞിരുന്നു. അന്‍പത്തി രണ്ടാം വയസ്സില്‍ നടി അനുഭവിക്കുന്ന ഒറ്റപ്പെടലാണ് ഇപ്പോള്‍ തുറന്ന് പറയുന്നത്.

23 ലേറെ നടന്മാര്‍ക്കൊപ്പം ഗോസിപ്പു കോളങ്ങളില്‍ അക്കാലത്ത് മനീഷ കൊയിരാളയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ അതൊന്നും വിവാഹ ബന്ധത്തിലേക്ക് എത്തിയിരുന്നില്ല. 2010 ല്‍ ആണ് നേപ്പാളി ബിസിനസ്സുകാരനായ സാമ്രാത് ദഹല്‍ മനീഷ കൊയിരാളയെ വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം രണ്ട് വര്‍ഷം കൊണ്ട് അവസാനിച്ചു.

Also Read: മൂന്ന് വിവാഹം, മൂന്നും പരാജയപ്പെട്ടു! എന്റെ മദ്യപാന ശീലം കൊണ്ടാണ് എന്ന് പറയരുത്; പ്രതികരിച്ച് ഷാഹിദ് കപൂറിന്റെ അമ്മ

വിവാഹ മോചനത്തിന്റെ വേദനയില്‍ നിന്ന് കരകയറുമ്പോഴേക്കും കാന്‍സര്‍ വന്നു. പിന്നെ അതിനോടുള്ള പോരാട്ടമായിരുന്നു. കാന്‍സര്‍ ജീവിതത്തില്‍ തനിക്ക് പല തിരിച്ചറിവുകളും ഉണ്ടാക്കി, ജീവിതം സമാധാനപരമായി കാണാന്‍ സാധിച്ചു എന്നാണ് മനീഷ കൊയിരാള പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ താന്‍ ജീവിതത്തിലെ ഒറ്റപ്പെടല്‍ വല്ലാതെ അനുഭവിക്കുന്നു, ഒറ്റയ്ക്കുള്ള ജീവിതം ഒട്ടും എളുപ്പമല്ല എന്നാണ് മനീഷ കൊയിരാള പറയുന്നത്.

Also Read: എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന് താങ്ങായിരുന്നു അമ്മ, പ്രിയ സുഹൃത്തിന്റെ അമ്മയുടെ മരണത്തില്‍ വിജയ് യുടെ പ്രതികരണം


എല്ലാവരെയും പോലെ ജീവിതത്തില്‍ ഒരു പങ്കാളി, കൂട്ട് വേണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതേ സമയം അങ്ങനെ ഒരാളുടെ വരവും കാത്ത് തന്റെ സമയം വെറുതേ കളയാനും എനിക്ക് സാധിക്കില്ല. ഈ ഒരു പ്രായത്തില്‍ പുതിയൊരു ജീവിതം തുടങ്ങുന്നതും സാധ്യമായ ഒന്നല്ല. എന്നിരുന്നാലും അങ്ങനെ ഒരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന തരത്തിലാണ് ഒരു അഭിമുഖത്തില്‍ മനീഷ കൊയിരാള പറഞ്ഞത്.
Read Entire Article