23 വർഷത്തെ കുടുംബജീവിതം; ഒരേ ഫീൽഡിൽ ഉള്ളവർ ജീവിതത്തിലും ഒന്നായി; മക്കൾക്ക് ഒപ്പം മെൽബണിൽ; വിശേഷങ്ങൾ

7 months ago 7

Authored by: ഋതു നായർ|Samayam Malayalam20 Jun 2025, 12:28 pm

പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത ദീപ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ഇതിനിടയിൽ ഇതേ മേഖലയില്‍ നിന്നുള്ള രാജീവിനെ വിവാഹം ചെയ്തു. പിന്നെ വിദേശത്തേക്ക് ചേക്കേറി.

ദീപ നായർദീപ നായർ (ഫോട്ടോസ്- Samayam Malayalam)
കുഞ്ചാക്കോ ബോബന്റെ എവർഗ്രീൻ സൂപ്പർഹിറ്റുകളിൽ ഒന്നായ "പ്രിയ"ത്തിലെ നായികയായി എത്തിയ ആ സുന്ദരിയെ മലയാളികൾ മറക്കാൻ ഇടയില്ല. ആനി ആയെത്തി മലയാളികളുടെ ഹൃദയം കവർന്ന നായിക ഇന്ന് നാല്പത്തി അഞ്ചുവയസ്സ് പിന്നിട്ടു. എങ്കിലും ഇന്നും ആ പഴയ സൗന്ദര്യം അവർ അങ്ങനെ തന്നെ നിലനിർത്തുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയത്തിലേക്ക് എത്തിയത്. പഠനം പൂ‍ർത്തിയാക്കാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും അത് സിനിമയിൽ നിന്ന് തീ‍ർത്തും വിട്ടു നിൽക്കലായി.

പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത ദീപ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ് ഇന്ന്. ഇതേ മേഖലയില്‍ നിന്നുള്ള രാജീവിനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. 2000-ലാണ് ദീപയുടെ പ്രിയം എന്ന ചിത്രം റീലീസയത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് ദീപ നേടിയത്. അതോടെ നിരവധി ഓഫറുകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നെ ഒരു സിനിമയിലേക്ക് പോലും ദീപ എത്തിയില്ല. പകരം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് കുടുംബിനി ആയി ദീപ വെള്ളിത്തിരയിൽ നിന്നും ബ്രേക്ക് എടുത്തു.

ALSO READ: ഇനി ഇല്ല ആ വാത്സല്യം! അച്ഛനില്ലെന്ന സത്യം ഉൾക്കൊള്ളാൻ വയ്യ; അന്ത്യചുംബനം നൽകാൻ എത്തിയില്ലേ എന്ന ചോദ്യം തന്നെ ആവശ്യമില്ലാത്തത്

പ്രിയത്തിനുശേഷം ചക്രം, ദേവദൂതന്‍ തുടങ്ങിയ സിനിമകളിലെ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചിരുന്നു . എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ദീപയ്ക്ക് അതിൽ നിന്നെല്ലാം നോ പറയേണ്ടി വന്നു.

ALSO READ: അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾമക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ ഓസ്‌ട്രേലിയയിലെ വിശേഷങ്ങൾ ഒക്കെയും ദീപ നായര്‍ ഇടക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കിടും, വിദേശത്ത് ആണെങ്കിലും അവിടെയും കേരളത്തിന്റെ ആഘോഷങ്ങൾ ഒന്നും ദീപ മുടക്കാറില്ല. കേരളം സ്റ്റൈൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ അണിഞ്ഞുള്ള ചിത്രങ്ങൾ കണ്ടാൽ ഒരു നാല്പത്തിഅഞ്ചുവയസ്സ് കാരി ആണോ ഇതെന്ന് ആർക്കും തോന്നിപോകും. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ഒരു സന്തൂർ മമ്മിയാണ് ഇന്ന് ദീപ നായർ .

ALSO READ: ആഴ്ചകൾക്ക് മുൻപേയുള്ള ആ യാത്ര! അച്ഛന്റെ കാര്യത്തിൽ വീട്ടുകാർ ചെയ്തതുതന്നെയാണ് ശരി!

രണ്ടുപെൺമക്കൾ ആണ് ദീപക്ക്.ശ്രദ്ധയും , മാധവിയും. മൂത്തമകൾ അമ്മയ്ക്ക് ഒപ്പം തന്നെ വളർന്നുവെന്നും ഇനി ഒരു സിനിമ പരീക്ഷിച്ചുകൂടെ എന്നുള്ള അഭിപ്രായവും ആരാധകർ ചോദിക്കുന്നുണ്ട്. ഈ അടുത്ത് ആറ്റുകാൽ പൊങ്കാലയുടെ സമയം ദീപ നാട്ടിൽ വന്നു പോയിരുന്നു. അന്നത്തെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
പ്രിയം മൂവി
സനൽ സംവിധാനം ചെയ്ത്2000-ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായിരുന്നു പ്രിയം ഈ ചിത്രത്തിൽ അരുൺ, അശ്വിൻ, മഞ്ജിമ മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Read Entire Article