250 രൂപ അടക്കാത്തതിന് ചിന്മയിയെ ബാൻ ചെയ്തു, അസിനെ തമിഴ് സിനിമയിൽ ബാൻ ചെയ്തത് എന്തിനാണ് എന്ന് അറിയാമോ? അസിൻ എവിടെ?

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam2 Jun 2025, 7:33 pm

യൂണിയനിൽ 250 രൂപ അടക്കാത്തതിനാലാണ് ഏഴ് വർഷമായി ചിന്മയിയെ വിലക്കിയത് എന്നാണ് വിശദീകരണം. തമിഴ് സിനിമയിൽ ഇതുപോലെ വിലക്ക് നേരിട്ട നടിയാണ് മലയാളികളുടെ സ്വന്തം അസിനും. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ ചർച്ചയാവുന്നു

അസിൻ തോട്ടുങ്കൽ | ചിന്മയ്അസിൻ തോട്ടുങ്കൽ | ചിന്മയ് (ഫോട്ടോസ്- Samayam Malayalam)
നരേന്ദ്രൻ മകൻ ജയകാന്തൻവക എന്ന മലയാള സിനിമയിലൂടെ, കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമാ ലോകത്ത് അഭിമുഖമായതാണ് അസിൻ തോട്ടുങ്കൽ. എന്നാൽ അസിന് ഒരു നടി എന്ന നിലയിൽ സ്വീകാര്യത ലഭിച്ചത് തമിഴ് സിനിമയിലാണ്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് കടന്ന അസിൻ പിന്നീട് അജിത്ത്, വിജയ്, സൂര്യ, വിക്രം എന്നിങ്ങനെ തമിഴിലെ എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പം സൂപ്പർഹിറ്റ് ചിത്രങ്ങൾ എല്ലാം ചെയ്തു.

തമിഴ് സിനിമയിൽ കൊടികെട്ടിപ്പറക്കുമ്പോഴാണ് ബോളിവുഡിലേക്ക് അവസരം വന്നത്. മൂന്ന് നാല് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു കഴിയുമ്പോഴേക്കും അസിന് പ്രണയം സംഭവിച്ചു. മൈക്രോമാക്സിന്റെ കോ ഫൗണ്ടർ ആയ രാഹുൽ ശർമയെ വിവാഹം ചെയ്ത അസിൻ ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും പൂർണമായും അകന്ന് കഴിയുകയാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിൽ പോലും തന്റെ ഒരു ഫോട്ടോ പോലും അസിൻ പങ്കിടാറില്ല. അതിനിടയിൽ ഇപ്പോഴിതാ അസിനെ തമിഴ് സിനിമാ ലോകത്ത് ബാൻ ചെയ്തത് എന്തിനായിരുന്നു എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു.

Also Read: ഭാര്യയെയും മൂന്നാമത്തെ മകനെയും ചേർത്തു പിടിച്ച് ശിവകാർത്തികേയൻ; സന്തോഷം മൂന്നിരട്ടിയാക്കിയ കടൈക്കുട്ടിക്ക് പിറന്നാൾ ആശംസകൾ

ഗായിക ചിന്മയി തഗ്ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ പാടിയ പാട്ട് വൈറലായതിന് പിന്നാലെ അവരെ തമിഴ് സിനിമയിൽ നിന്ന് ഏഴ് വർഷത്തോളമായി ബാൻ ചെയ്ത വാർത്ത ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് അസിനെ എന്തിന് ബാൻ ചെയ്തു എന്നതും വാർത്തയാവുന്നത്യ. മി ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ്, യൂണിയനിൽ 250 രൂപ അടക്കാത്തതിനെ തുടർന്ന് ചിന്മയിയെ ബാൻ ചെയ്യുന്നു എന്നായിരുന്നു വിശദീകരണം വന്നത്.

എന്നാൽ അസിനെ ബാൻ ചെയ്തത് മറ്റൊരു കാര്യത്തിനാണ്. ശ്രീലങ്കയിൽ തമിഴ് വംശജർക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ, ശ്രീലങ്കയിൽ സിനിമ ചിത്രീകരണം വേണ്ട എന്ന് സൗത്ത് ഇന്ത്യൻ സിനിമ അസോസിയേഷൻ പറഞ്ഞിരുന്നു. ഇത് ധിക്കരിച്ച് 2010 ൽ റെഡ്ഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിനായി അസിൻ അവിടെ പോയി. സൽമാൻ ഖാനൊപ്പം അഭിനയിച്ച റെഡ്ഡി എന്ന ചിത്രത്തിലെ ചെറിയ ഒരു പോർഷൻ ശ്രീലങ്കയിൽ വച്ച് ചിത്രീകരിച്ചതിന് പിന്നാലെയാണ് അസിന് വിലക്കേർപ്പെടുത്തിയത്.

250 രൂപ അടക്കാത്തതിന് ചിന്മയിയെ ബാൻ ചെയ്തു, അസിനെ തമിഴ് സിനിമയിൽ ബാൻ ചെയ്തത് എന്തിനാണ് എന്ന് അറിയാമോ? അസിൻ എവിടെ?


ഇത് മാത്രമല്ല, 2010 ൽ ശ്രീലങ്കയിൽ വച്ചുനടന്ന ഐഐഎഫ്എ യിൽ പങ്കെടുക്കരുത് എന്നും സൗത്ത് ഇന്ത്യൻ സിനിമ ഇന്റസ്ട്രി പറഞ്ഞിരുന്നു. അതും അസിൻ അനുസരിച്ചില്ല. അവിടെ പോകുകയും ഐഐഎഫ്എയിൽ പങ്കെടുക്കുകയും ചെയ്തു. അതും വിലക്ക് ഏർപ്പെടുത്താൻ കാരണമായി. അതിന് ശേഷം വിജയ് നായകനായ കാവലൻ എന്ന ചിത്രത്തിൽ അസിൻ അഭിനയിച്ചത് ഏറെ ചർച്ചയായിരുന്നു. 2011 ൽ പുറത്തിറങ്ങിയ കാവലന് ശേഷം പിന്നീട് അസിൻ തമിഴ് സിനിമ ചെയ്തതുമില്ല. തുടർന്ന് ബോളിവുഡ് സിനിമയിൽ സജീവമായ നടി 2016 ൽ വിവാഹിതയായി ഇന്റസ്ട്രി വിട്ടു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article