250 രൂപയിൽ നിന്നും 20 ലക്ഷം മാസവരുമാനത്തിലേക്ക്! കിട്ടുന്നകാശൊക്കെ സേവിങ്‌സായി മാറ്റുന്നു; 73 മില്യൺ ആളുകളെ സ്വന്തമാക്കി ‪KL BRO Biju Rithvik

7 months ago 6

Authored by: ഋതു നായർ|Samayam Malayalam6 Jun 2025, 2:13 pm

ഒരു സാദാ ബസ് ഡ്രൈവർ ആയിരുന്നു ബിജു. 250 രൂപ ദിവസക്കൂലി വാങ്ങിയ ബിജു ഇന്ന് ലക്ഷങ്ങൾ ആണ് വരുമാനം വാങ്ങുന്നത്. കോടികളുടെ ആസ്തിയുള്ള യൂട്യൂബർമാരുടെ ലിസ്റ്റിൽ ബിജുവും

കെ എൽ ബിജു ഋത്വിക്കെ എൽ ബിജു ഋത്വിക് (ഫോട്ടോസ്- Samayam Malayalam)
മലയാളം യൂട്യൂബ് ചാനലുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ചാനൽ ഒരുപക്ഷെ KL BRO Biju Rithvik ന്റേതാകും. മലയാളികൾക്ക് ഏവർക്കും അഭിമാനിക്കാൻ ഉതകുന്ന തരത്തിൽ ഒരു വളർച്ചയാണ് ബിജുവും കുടുംബവും സ്വന്തമാക്കിയത് . ഈ അടുത്ത കാലത്ത് നറുക്കെടുപ്പുമായി വന്ന വിഷയങ്ങൾ ഒഴിച്ചാൽ ബിജുവിനെതിരെ യാതൊരു വിധ ആരോപണങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടില്ല. നറുക്കെടുപ്പ് വിഷയത്തിൽ ബിജുവിന്റെ പേര് ഉയർന്നു കേട്ടെങ്കിലും അദ്ദേഹം മറുപടി ഒന്നും നല്കിയതുമില്ല. കുടുംബപ്രശ്നങ്ങളോ അല്ലെങ്കിൽ സ്വകാര്യ വിഷയങ്ങളോ ഒന്നും അപ്ലോഡ് ചെയ്തു വീഡിയോയ്ക്ക് റീച്ചുകൂട്ടുന്ന ആളല്ല ബിജു. തുടക്കം മുതൽക്ക് സ്വന്തം സൃഷ്ടികൾ അല്ലെങ്കിൽ എന്തെങ്കിലും ഷോർട്ട് ഫിലിമുകൾ ഒക്കെയാണ് ബിജു പങ്കിടുന്നത്. കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും ബിജുവിന്റെ ചാനലിന്റെ ഭാഗമാണ്. ഇന്ത്യയിൽ തന്നെ ഒന്നാം നിര യൂട്യൂബർമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ബിജു ഒന്നാമതായി ഉണ്ട്.

ALSO READ:ഡാഡിയായിട്ടല്ല ഞാൻ കൂടെ നടക്കുന്നത് മാനേജർ ആയിട്ടാണ്! ഞാനാണ് എല്ലാം നോക്കുന്നത്! മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ

മലയാളി എന്ന നിലയിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള ആളും ബിജുവാണ്. ഷോർട്ട് വീഡിയോസിനു വരെ വമ്പൻ റീച്ചും. എന്തെങ്കിലും ഒരു സന്ദേശം ഒളിപ്പിച്ചുവച്ചാകും മിക്ക ഷോർട്ട് വീഡിയോസിന്റെയും റിലീസ്. ഇടക്ക് സിനിമയിലും അഭിനയിച്ച ബിജുവിന്റെ ഏറ്റവും വലിയ സ്വപ്നവും ഒരു സിനിമയുടെ സംവിധാനം തന്നെയാണ്. നിരവധി സിനിമാക്കാരുമായി അടുത്ത ബന്ധമുള്ള ബിജുവിന് ഇപ്പോൾ നിരവധി ഉദ്‌ഘാടനപരിപാടികളും സിനിമ പ്രമോഷനുകളും ആണ് ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള യൂട്യൂബെർസിന്റെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ ഒന്നാമതുണ്ട് ബിജുവും കുടുംബവും.

ഏകദേശം ഇരുപത് ലക്ഷത്തിനു മുകളിൽ വരുമാനമുള്ള ആളാണ് ബിജുവെന്ന് ആണ് റിപ്പോർട്ടുകൾ. ഇടക്ക് മൂപ്പൻസ് വ്ലോഗ് പങ്കുവച്ച വീഡിയോയിൽ ഇവരുടെ വരുമാനത്തെ കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നുതാനും. എങ്കിലും എളിമയുടെ പര്യായമായി സിംപിൾ ആയ ജീവിതരീതി ഒക്കെയാണ് ഇവരുടെ ആകർഷണം.

ALSO READ:അപകടം അതിഭയാനകം! 85 ലക്ഷത്തിന്റെ വണ്ടിയായിരുന്നു; ഡാഡി ഇരുന്നത് മധ്യ സീറ്റിൽ; ഞെട്ടൽ മാറുന്നില്ലെന്ന് പ്രിയപ്പെട്ടവർ

വളരെ സിംപിൾ ആയി വേഷം ധരിച്ചെത്തുന്ന ഇവരുടെ വസ്ത്ര ധാരണരീതിയെ കുറിച്ചുകൂടി ഇടക്കൊക്കെ ചർച്ചകൾ നടന്നിരുന്നു. ഈ അടുത്താണ് നല്കപത്തുലക്ഷത്തിനു മുകളിൽ വിലയുള്ള വണ്ടി ബിജു സ്വന്തമാക്കിയത്. കർണ്ണാടകയിലും മറ്റുമായി അത്യാവശ്യം നല്ല രീതിയിൽ സേവിങ്സ് ഉള്ള ബിജു ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. രണ്ട് ആൺമക്കൾ ആണ് ബിജുവിനും കവിതക്കും.

ALSO READ: പൊടിക്കുഞ്ഞിനെ വരെ വെറുതെ വിടുന്നില്ല! രണ്ടാം വിവാഹം ഇത്ര പാതകമാണോ; ദിലീപിൻറെ ഇഷ്ടത്തിനല്ലേ അത് നടന്നത്; കാവ്യക്ക് സപ്പോർട്ട്

തുടക്കത്തിൽ കന്നടയിൽ സംസാരിക്കുന്ന കവിയും മലയാളത്തിൽ സംസാരിക്കുന്ന അമ്മായി അമ്മയും ആയിരുന്നു മലയാളികൾ ഏറെ ആസ്വദിച്ച വീഡിയോ. പിന്നീടത് ബിജു സംവിധാനം ചെയ്തു നിർവ്വഹിച്ച വീഡിയോസിലേക്ക് എത്തുകയായിരുന്നു.

Read Entire Article