'26 ക്യാമറകളുണ്ട്, എന്നിട്ടും...'; സഞ്ജുവിന്റെ കൈയിലെത്തും മുൻപ് പന്ത് മൈതാനത്ത് കുത്തിയതായി അക്തർ

3 months ago 5

22 September 2025, 03:34 PM IST

fakhar sanju samson

ഫഖർ സമാൻ | X.com/@ayush9196, സഞ്ജു സാംസൺ ക്യാച്ചെടുക്കുന്നു | X.com/@FarziCricketer

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരേ പാക് ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദം തുടരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു ക്യാച്ചെടുത്താണ് താരം പുറത്തായത്. അമ്പയറുടെ തീരുമാനത്തിന് പിന്നാലെ ഫഖര്‍ സമാനും കടുത്ത അതൃപ്തിയിലായിരുന്നു. സഞ്ജുവിന്റെ ക്യാച്ചില്‍ സംശയമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാക് താരങ്ങളുള്‍പ്പെടെയുള്ളവര്‍. ഫഖർ സമാൻ ഔട്ട് അല്ലെന്നും ബാറ്റർക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നുവെന്നും മുൻ പാക് താരം ഷൊയിബ് അക്തർ പറഞ്ഞു.

ഫഖർ ഔട്ട് അല്ല. അവന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അമ്പയർ എല്ലാ ആം​ഗിളിൽ നിന്നുമുള്ള ദൃശ്യങ്ങൾ നോക്കിയില്ല. 26 ക്യാമറകളുണ്ട്, എന്നിട്ടും ഒരു ആംഗിളും കാണാനില്ല. അദ്ദേഹം രണ്ട് ആംഗിളുകൾ നോക്കി തീരുമാനമെടുത്തു. അതിലൊന്നിൽ പന്ത് മൈതാനത്ത് കുത്തിയതായി തോന്നി. - അക്തർ പറഞ്ഞു.

ഒരുപക്ഷേ ഫഖർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മാറുമായിരുന്നു. അമ്പയറിങ്ങിന്റെ പ്രത്യേകിച്ച് തേർഡ് അമ്പയറിങ്ങിന്റെ നിലവാരം എനിക്ക് തൃപ്തികരമായി തോന്നിയില്ല. പന്ത് നിലത്ത് തട്ടിയതായി വ്യക്തമായി കാണാം.- അക്തർ കൂട്ടിച്ചേർത്തു.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാൻ മത്സരത്തിൽ ഒമ്പത് പന്തില്‍നിന്ന് 15 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ കൈകളിലാണ് ഫഖറിന്റെ ഇന്നിങ്‌സിന് അവസാനമാകുന്നത്. സഞ്ജുവിന്റെ കൈയ്യിലെത്തുംമുമ്പ് പന്ത് മൈതാനത്ത് കുത്തിയിരുന്നോ എന്നതിൽ സംശയമുണ്ടായിരുന്നു.

അമ്പയർമാർ വിശദമായി പരിശോധിക്കുകയും പിന്നാലെ ഔട്ട് വിധിക്കുകയുമായിരുന്നു. എന്നാൽ, ഫഖർ സമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മടങ്ങുന്നതിനിടെ ഫഖര്‍ കുപിതനായി പ്രതികരിക്കുകയും ചെയ്തു. ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ് രംഗത്തെത്തി. സഞ്ജു ക്യാച്ച് എടുത്തത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Content Highlights: Fakhar Zamans dismissal sanju samsons drawback contention Shoaib Akhtar

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article