'26സിനിമയെടുത്തു, സിനിമ നിർമിച്ചാണ് സിനിമ പഠിച്ചത്, ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ട് എന്തായി?'

5 months ago 6

04 August 2025, 07:57 AM IST

Sreekumaran Thampi

ശ്രീകുമാരൻ തമ്പി | ഫോട്ടോ: ബിജു വർ​ഗീസ് | മാതൃഭൂമി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് നൽകിയിട്ട് എന്തായെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പരാതിപറഞ്ഞവർതന്നെ പിൻവാങ്ങിയെന്നും ‌കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിനിമ പഠിച്ചിട്ടുവേണം സിനിമയെടുക്കേണ്ടതെന്ന അടൂരിന്റെ വാദത്തെ അദ്ദേഹം തള്ളി. താൻ 26 സിനിമ നിർമിച്ചു. സിനിമ നിർമിച്ചാണ് സിനിമയും നിർമാണവും പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, സൂര്യ കൃഷ്ണമൂർത്തി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു, മാനേജിങ് ഡയറക്ടർ പി.എസ്. പ്രിയദർശൻ, സാംസ്കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ, നടിമാരായ പദ്മപ്രിയ, നിഖില വിമൽ, നിർമാതാവ് സന്തോഷ് ടി. കുരുവിള, സാംസ്കാരികവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഡയറക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Lyricist Sreekumaran Thampi dismisses Adoor Gopalakrishnan`s presumption connected filmmaking education.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article