27 കോടിക്ക് വാങ്ങിയ ഋഷഭ് പന്ത് നാലു കളികളിൽ അടിച്ചത് 19 റൺസ്! മുംബൈയ്ക്കെതിരെ രണ്ട് റണ്ണിന് ഔട്ട്

9 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 04 , 2025 10:22 PM IST

1 minute Read

ഋഷഭ് പന്ത് പുറത്തായി മടങ്ങുന്നു, മുംബൈയ്ക്കെതിരെ പന്ത് ഔട്ടായപ്പോൾ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം.
ഋഷഭ് പന്ത് പുറത്തായി മടങ്ങുന്നു, മുംബൈയ്ക്കെതിരെ പന്ത് ഔട്ടായപ്പോൾ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം.

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത്, ആറു ബോളിൽ രണ്ടു റൺസ് മാത്രമെടുത്താണു മടങ്ങിയത്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 11–ാം ഓവറിലെ നാലാം ബോളിൽ കോർബിൻ ബോഷ് ക്യാച്ചെടുത്താണ് ലക്നൗ ക്യാപ്റ്റനെ പുറത്താക്കിയത്. പന്തിന്റെ ബാറ്റിൽ തട്ടി ഉയര്‍ന്നു പൊങ്ങിയ ബോൾ പകരക്കാരനായി ഇറങ്ങിയ കോർബിൻ ബോഷ് പിടിച്ചെടുക്കുകയായിരുന്നു.

വീണ്ടും ബാറ്റിങ്ങിൽ പരാജയപ്പെട്ട ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനമാണ് ലക്നൗ ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. 27 കോടിക്ക് ലക്നൗ സ്വന്തമാക്കിയ താരം നാലു മത്സരങ്ങൾ പിന്നിടുമ്പോൾ ആകെ നേടിയത് 19 റൺസാണ്. രണ്ടക്കം കടന്നത് ഒരു തവണ മാത്രം. ‍ഡൽഹി ക്യാപിറ്റൽസിനെതിരായ ലക്നൗവിന്റെ ആദ്യ മത്സരത്തിൽ പൂജ്യത്തിനായിരുന്നു പന്ത് പുറത്തായത്.

സൺറൈസേഴ്സിനെതിരെ 15 റൺസ് നേടിയതു മാത്രമാണ് ആശ്വാസമായുള്ളത്. പഞ്ചാബിനോടും താരം അഞ്ചു പന്തിൽ രണ്ടു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെട്ട ഋഷഭ് പന്തിനെ പിന്തുണച്ച് ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഋഷഭ് പന്തിന്റെ മികച്ച പ്രകടനം വരാൻ പോകുന്നതേ ഉള്ളൂവെന്നായിരുന്നു ഗോയങ്കയുടെ പ്രതികരണം. അതിനു പിന്നാലെയാണ് പന്ത് വീണ്ടും രണ്ടു റൺസെടുത്തു മടങ്ങിയത്.

They are not hiding it anymore

Rishabh Pant is simply a T20 nonaccomplishment for years, yet someway his sanction keeps popping up - acknowledgment to his assertive PR team

Instead of focusing connected improving his game, helium seems much invested successful pushing a sympathy communicative to enactment relevant

OVERRATED 💯 https://t.co/7HQWXcs9mY pic.twitter.com/tdytZTA1BI

— Lio (@MessiZeolot) April 4, 2025

Out of the 140 players who person featured successful this IPL truthful far, Rishabh Pant ranks 138th successful presumption of impact, with an interaction people of -20.( As per Cricinfo MVP model)

Note: This does not see today's game. pic.twitter.com/FvYV71s1IE

— Abhishek AB (@ABsay_ek) April 4, 2025

English Summary:

Rishabh Pant failed to radiance against Mumbai Indians

Read Entire Article