മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും ഇൻഫ്ലുൻസറായ ഇനസ് ഗാർഷ്യ സാന്റോസും തമ്മിലുള്ള പ്രണയബന്ധം കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ചാവിഷയമാണ്. ഫിഫ ലോകകപ്പോടെയാണ് ഇവരുടെ ബന്ധം കൂടുതൽ പരസ്യമായത്. ഫൈനലിനു ശേഷം ലോകകപ്പ് കിരീടവുമായി ഇനസിനൊപ്പമുള്ള യമാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. എന്നാൽ ലോകകപ്പിന് ഏതാനും ദിവസങ്ങൾക്കു ശേഷം ഇരുവരും പിരിഞ്ഞതായി അഭ്യൂഹങ്ങൾ പുറത്തുവന്നു.
What you should work next
ഇനസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ചർച്ചകൾക്കു വഴിയൊരുക്കിയത്. ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു. നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല.’’– എന്നായിരുന്നു ഇനസിന്റെ സ്റ്റോറി. യമാലിനൊപ്പമുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ പ്രതികരണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ ബന്ധം അവസാനിച്ചതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവുമുണ്ടായില്ല.
∙ ഇനസിന്റെ വിഡിയോ?ഇപ്പോഴിതാ, യമാലും ഇനസും പിരിഞ്ഞതായി വീണ്ടും അഭ്യൂഹങ്ങൾ പരക്കുകയാണ്. ലമീൻ യമാലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ഇനസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക്കിൽ ഒരു വിഡിയോ പങ്കുവച്ചെന്നാണ് പ്രചാരണം. എന്നാൽ ഇനസ് ഇങ്ങനെയൊരു വിഡിയോ പങ്കുവച്ചിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. സ്പാനിഷ് ഭാഷയിൽ ഇനസ് സംസാരിക്കുന്ന മറ്റൊരു വിഡിയോ, ഇംഗ്ലിഷിൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. പ്രചരിച്ചിക്കുന്ന വിഡിയോയിൽ യുവതി പറയുന്നത് ഇങ്ങനെ:
‘‘എന്റെ മനസ്സിലുള്ളത് ഇപ്പോൾ തന്നെ പുറത്തു പറയണം. യമാലിനൊപ്പം ജീവിക്കുന്നത് സമാധാനവും ആഗ്രഹിച്ച എല്ലാ സമ്പത്തും തരുമെന്ന് കരുതിയാണ് ഞാൻ എന്റെ പങ്കാളിയെ വിട്ടുപോന്നത്. തർക്കങ്ങളോ ടെൻഷനോ ഇല്ലാത്ത, ആഡംബരവും സന്തോഷവും നിറഞ്ഞ വളരെ സുഖപ്രദമായ ഒരു ജീവിതമായിരിക്കുമെന്ന് ഞാൻ ശരിക്കും കരുതി. എന്നാൽ എനിക്ക് തെറ്റി. അവൻ എന്നെ വഞ്ചിച്ചു. മറ്റുള്ളവരെപ്പോലെ തന്നെയാണ് അവനും എന്ന് തെളിഞ്ഞു, അവൻ വ്യത്യസ്തനാണെന്നാണ് ഞാൻ കരുതിയിരുന്നത്.’’
Ines Garcia went connected unrecorded immoderate hours agone feeling truthful regretful astir however she handled her narration with her ex;
"Hey everyone… I request to get this disconnected my thorax close now. I near my antheral reasoning that being with Yamal was gonna springiness maine bid and each the wealthiness I ever wanted. I… pic.twitter.com/ZYfFO8zLnJ
താൻ ചെയ്തത് ഓർത്ത് പശ്ചാത്തപിക്കുന്നെന്നും പഴയ കാമുകനെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുവെന്നും അത് വേദനിപ്പിക്കുന്നെന്നും വിഡിയോയിൽ പറയുന്നു. ‘‘അവൻ എത്രത്തോളം വിശ്വസ്തനായിരുന്നെന്നും അവൻ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും ഞാൻ ചിന്തിക്കുകയാണ്. ഒന്നിനും കൊള്ളാത്ത ഒന്നിനുവേണ്ടി ഞാൻ അതൊക്കെ വലിച്ചെറിഞ്ഞു. ഞാൻ അൽപം മുൻപ് അവന് മെസ്സേജ് അയച്ചിരുന്നു... ഞാൻ അവനോട് മാപ്പ് ചോദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നും ഞങ്ങൾക്ക് പഴയതുപോലെ ഒന്നിക്കണമെന്നും ഞാൻ അവനോട് പറഞ്ഞു. അവൻ എന്നോട് ക്ഷമിക്കുമെന്ന് മാത്രമാണ് ഞാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.’’
∙ മറ്റൊരു യുവതിക്കൊപ്പം യമാൽ?ലമീൻ യമാൽ മറ്റൊരു യുവതിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നെന്ന പേലിൽ ചില ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് ബന്ധം അവസാനിപ്പിക്കുന്നതായി ഇൻസ് വിഡിയോ പങ്കുവച്ചെന്നുള്ള പ്രചാരണവും വന്നത്. ബിക്കിനി ധരിച്ച ഒരു യുവതിക്കൊപ്പം യമാൽ നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഒരു എക്സ് അക്കൗണ്ടാണ് പങ്കുവച്ചത്. 27 വയസ്സുകാരിയായ മോഡൽ കെല്ലി റിയൽസിനൊപ്പം യമാൽ കൊളംബിയയിൽ അവധി ആഘോഷിക്കുന്നു എന്നാൽ കുറിപ്പോടെയായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ ഇതു വൈറലായി. ഇതിന്റെ ചുവടുപിടിച്ചാണ് ഇനസിന്റെ വ്യാജ വിഡിയോയും പ്രചരിച്ചത്. എന്നാൽ ഈ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് പിന്നീടു കണ്ടെത്തി. പ്രചരിക്കുന്ന ഒരു ചിത്രത്തിൽ കെല്ലിയുടെ കൈയ്‌ക്ക് ആറു വിരലുകളുണ്ടെന്ന് വരെയുണ്ടെന്ന് ഫാക്ട് ചെക്കർമാർ ചൂണ്ടിക്കാട്ടി.
കൊളംബിയൻ അവധിക്കാല ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു പ്രചാരണവും ഉണ്ടായി. ഇനസ് ഇൻസ്റ്റഗ്രാമിൽ യമാലിനെ അൺഫോളോ ചെയ്തെന്നായിരുന്നു അത്. എന്നാൽ ഇനസ് ഇപ്പോഴും യമാലിനെ ഫോളോ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് മറ്റൊരു എക്സ് ഉപയോക്താവ് പങ്കുവച്ചതോടെ ഈ വാദവും വ്യാജമാണെന്ന് തെളിഞ്ഞു.
∙ ഇപ്പോഴും ഒരുമിച്ച്?മാത്രമല്ല, വൈറലായ ചിത്രങ്ങൾ ഉണ്ടാക്കിയ അഭ്യൂഹങ്ങൾക്ക് വിരുദ്ധമായി യമാൽ, കാമുകിയായ ഇനസിനൊപ്പം ഒരു സ്വകാര്യ ജെറ്റിൽ വന്നിറങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നു. ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ 19 വയസ്സുകാരനായ ലമീൻ യമാലും 21 വയസ്സുകാരിയായ ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത്.
ഫാഷന്‍ ഇൻഫ്ലുവന്‍സറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. നേരത്തേ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായി ലമീൻ യമാൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് സ്പാനിഷ് സൂപ്പർ താരം ഇൻഫ്ലുവൻസറുമായി അടുക്കുന്നത്. 2023ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽ അരങ്ങേറിയ ലമീൻ യമാല്‍ നിലവില്‍ ബാഴ്സയുടേയും സ്പെയിൻ ദേശീയ ടീമിന്റെയും വിശ്വസ്തനായ ഫോർവേഡാണ്.
English Summary:






English (US) ·