Authored by: ഋതു നായർ|Samayam Malayalam•30 Jul 2025, 12:29 pm
ഓമിക്ക് ഒരു കൂട്ടുവേണ്ടേയെന്ന് സിന്ധുവും; ഉറപ്പായും ഉണ്ടാകും പക്ഷെ അമ്മ പറയുന്ന പോലെ ആകില്ലെന്ന് ദിയ കൃഷ്ണ. ഒരു പഞ്ചായത്ത് ഒന്നും തനിക്ക് ആകില്ലെന്നും ദിയ നൽകിയ മറുപടിയിൽ പറയുന്നു
ദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) സാധാരണ സോഷ്യൽ മീഡിയ സ്റ്റാർസ് കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യുന്ന ഒരു വീഡിയോ തന്നെ പുറത്തിറക്കാറുണ്ട്. എന്നാൽ ഇരുപത്തിയെട്ട് കഴിഞ്ഞാലും തന്റെ മകന്റെ മുഖം കാണിക്കില്ല. അതിനു കുറച്ചുകൂടി സമയം എടുക്കുമെന്നും അവൻ കുറച്ചുകൂടി വളരട്ടെ, കുറച്ചു ദിവസങ്ങൾ കൂടി കഴിയട്ടെ ഒരു സ്‌പെഷ്യൽ ഡേ അതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അന്ന് രണ്ടുവിശേഷങ്ങൾ ആണ് നടക്കുന്നത് എന്നാകും മോന്റെ മുഖം ആരാധകരെ കാണിക്കുന്നത് എന്നാണ് ദിയ പറയുന്നത്.
ALSO READ: സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് പറഞ്ഞ മഹാനടൻ; ഓഷോയുടെ ജീവിതത്തിലൂടെ തന്നെയും കാണാൻ ശ്രമിക്കുന്നു
കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനെക്കുറിച്ചും തന്റെ മാറ്റങ്ങളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന ദിയയോട് ഓമിക്ക് ഒരു കൂട്ടുവേണ്ടേ, ഒരു ഇഷാനിയും ഹാൻസുവും ഒക്കെ വേണ്ടേ ഓമിക്ക് കൂട്ടായി എന്ന് സിന്ധു കൃഷ്ണ ചോദിക്കുന്നുണ്ട്. എന്നാൽ ഒരു കൂട്ട് ആയിക്കോട്ടെ, അതിന് കുറെപ്പേരൊന്നും വേണ്ട അമ്മ ഇവിടെയുള്ള ആളുകളോട് പറയൂ പ്രസവിക്കാൻ, എനിക്ക് പഞ്ചായത്ത് താത്പര്യമില്ല എന്നാണ് ഓസി മറുപടി നൽകിയത്.
ALSO READ: മോനിഷ മാത്രമല്ല ഒരാൾ കൂടിയുണ്ട്! എന്റെ ജന്മസാഫല്യമാണ് മോനിഷയെ വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞത്ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണ പ്രസവിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു. ലക്ഷകണക്കിന് ആളുകൾ ആണ് ആ വീഡിയോ കണ്ടുതീർത്തത്.





English (US) ·